ഇനി ഗുജറാത്തിലേക്ക് പഠിപ്പിക്കാനില്ല; കാര്യങ്ങള്‍ എന്‍റെ നിയന്ത്രണങ്ങള്‍ക്കപ്പുറമെന്നും രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി : ഗുജറാത്തിലെ അഹമ്മദാബാദ് സര്‍വകലാശാലയിലേക്ക് പഠിപ്പിക്കാനില്ലെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ.

‘സാഹചര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലാത്തതിനാല്‍, സര്‍വകലാശാലയിലേക്ക് ഞാന്‍ പോകില്ലായിരിക്കാം’ – എന്ന് രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തു.

സര്‍വകലാശാലയിലെ രാമചന്ദ്രഗുഹയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങള്‍ക്കിടെയാണ് അദ്ദേഹം അങ്ങോട്ടേക്കില്ലെന്ന കാര്യം വ്യക്തമാക്കിയത്.

ഒക്ടോബര്‍ 16നാണ് അഹമ്മദാബാദ് സര്‍വകലാശാലയിലെ ഗാന്ധി സ്‌കൂള്‍ ഡയറക്ടറായും ഹ്യുമാനിറ്റീസ് പ്രൊഫസറായും രാമചന്ദ്ര ഗുഹയെ നിയമിക്കുന്നത്.

എന്നാല്‍ ഒക്ടോബര്‍ 19ന് തന്നെ സര്‍വകലാശാല തീരുമാനത്തിനെതിരെ എബിവിപി രംഗത്ത് വന്നിരുന്നു. മോഡി വിമര്‍ശകനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹയുടെ രചനകള്‍ ദേശവിരുദ്ധമാണെന്നും ഇദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണമെന്നുമായിരുന്നു എബിവിപിയുടെ ആവശ്യം.

രാമചന്ദ്ര ഗുഹ ഒരു കമ്യൂണിസ്റ്റ് ആണെന്നും, ഗുജറാത്തിലേക്ക് അയാള്‍ വന്നാല്‍ ജെഎന്‍യുവിലെ പോലെ ഇവിടേയും സംഭവിക്കാമെന്നും എബിവിപി വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

എബിവിപി പ്രവര്‍ത്തകര്‍ സമരം നടത്തുന്ന ഈ അവസരത്തില്‍ സര്‍വകലാശാലയില്‍ രാമചന്ദ്ര ഗുഹ എത്തിയാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

രാമചന്ദ്ര ഗുഹയുമായി അധികൃതര്‍ നേരത്തെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 2019 ഫെബ്രുവരി ഒന്നിന് ജോലിയില്‍ പ്രവേശിച്ചേക്കാമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ സര്‍വകലാശാല തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ വിദേശത്താണെന്നും രജിസ്ട്രാര്‍ പറയുന്നു.

അതേസമയം അഹമ്മബാദ് യൂണിവേഴ്‌സിറ്റി ചാന്‍സിലാറായ സഞ്ജയ് ലാല്‍ഭായ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News