ട്യൂഷന്‍ സെന്‍ററും തീപ്പെട്ടി കമ്പനിയും നടത്തി മകളെ സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയാക്കിയ അച്ഛന് അവള്‍ കളക്ടറായി എത്തുന്നത് കാണാനുള്ല യോഗം ഉണ്ടായില്ല.

ക‍ഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്‍റെ അച്ഛന്‍ കെ കെ സുരേന്ദ്രനാണ് ആ അച്ഛന്‍.

ശിഖ ഐഎഎസ് പരിശീലനം ക‍ഴിഞ്ഞ് കളക്ടറായി തിരിച്ചെത്തുന്നതിന് മുന്‍പ് ആ അച്ഛന്‍ ഈ ലോകത്തോട് വിട പറഞ്ഞു.ബുധനാ‍ഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.

പ്രമേഹം മൂര്‍ച്ഛിച്ചതാണ് മരണ കാരണം. മുസൂറിലെ പരിശീലനത്തിന് ശേഷം നാഗ്പൂരില്‍ പരിശീലന ഘട്ടത്തിലാണ് ശിഖ.

ശിഖയെ കളക്ടറാക്കാനായി ട്യൂഷന്‍ സെന്‍റര്‍ നടത്തുകയും തീപ്പെട്ടി കമ്പനി നടത്തിയും പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്തുമാണ് സുരേന്ദ്രന്‍ കുടുംബം നോക്കിയിരുന്നത്. അച്ഛന്‍റെ സ്വപ്നം പോലെ മകള്‍ ഐഎഎസ് എന്ന കടമ്പ മികച്ച വിജയത്തോടെ കടക്കുകയും ചെയ്തു