ശിവദാസന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം

ശബരിമലയ്ക്ക് പോയ അയ്യപ്പ ഭക്തനായ ശിവദാസന്‍റെ മരണ കാരണം മുറിവില്‍ നിന്നുള്ള രക്തസ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പാര്‍ട്ട്.

ക‍ഴിഞ്ഞ 18ാം തിയ്യതി ശബരിമലയിലേക്ക് പോയ ശിവദാസനെ 19 ന് ശേഷം കാണാതാവുകയായിരുന്നെന്ന് മകന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇയാളുടെ മരണം നിലയ്ക്കലിലും പമ്പയിലും 16,27 തിയ്യതികളില്‍ നടന്ന പൊലീസ് നടപടികളെ തുടര്‍ന്നാണെന്നും പൊലീസ് ശിവദാസനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും പറഞ്ഞ് ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഇത് വ്യാജ ആരോപണമാണെന്നും ബിജെപി മൃതദേഹത്തെ പോലും നെറികെട്ട രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്നും നേരത്തെ തന്നെ വ്യക്തമായതാണ് തുടര്‍ന്ന് ബിജെപി നിലപാടിനെതിരെ പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടെ പുറത്തുവന്നതോടെ ഇട് കൂടുതല്‍ വ്യക്തമാവുകയാണ്.

മരണകാരണം തുടയെല്ല് പെട്ടിയുണ്ടായ മുറിവിലെ രക്തസ്രാവമാണെന്നും ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിന് ഒരാ‍ഴ്ച പ‍ഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News