കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ടീസര്‍ പുറത്തിറക്കി

കോഴിക്കോട് : കോഴിക്കോട്ട് നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ടീസര്‍ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പുറത്തിറക്കി.

അതിജീവന കാലഘട്ടത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പ്രതിസന്ധിയുടെ കാലത്ത് അതിനെ അതിജീവിക്കാനാവശ്യമായ ചര്‍ച്ചകളും പരിഹാരങ്ങളും സമ്മേളനത്തില്‍ ഉയരണമെന്നും ഇത് മാധ്യമപ്രവര്‍ത്തകരെ കൂടുതല്‍ കരുത്തുറ്റവരാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സ്വാഗത സംഘം ഭാരവാഹികളായ വിപുല്‍നാഥ്, പി.വി. കുട്ടന്‍, കെ. മധുസൂദനന്‍കര്‍ത്ത, എ.സി. നസീര്‍ബാബു, അഭിലാഷ് മോഹന്‍ദാസ്, എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News