തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യ റായിയും വിവാഹ മോചിതരാകുന്നു

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ മകനും മരുമകളും വിവാഹ മോചിതരാകുന്നു. തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യാ റായിയും ബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. പറ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്.

2018 മേയ് 12ന് ആയിരുന്നു ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം ആര്‍ഭാടമായി നടന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ജയില്‍ ശിക്ഷയനുഭവിക്കുന്ന ലാലുപ്രസാദ് യാദവും വിവാഹത്തില്‍ പങ്കെടുക്കാനായി പരോളില്‍ ഇറങ്ങിയിരുന്നു. ഏതാനും നാളുകളായി ഇരുവരും പിരിയുകയാണെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ ഐശ്വര്യ രാഷട്രീയത്തില്‍ ഇറങ്ങുന്നതായും സൂചനകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News