വ്യാജ പ്രചരണങ്ങളുടെ മുനയൊടിഞ്ഞ് ബിജെപി നേതൃത്വം; ശിവദാസിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്

ശിവദാസിന്റെ ദുരുഹ മരണത്തിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമാകും പൊലീസ് തുടർ നടപടികളിലേക്ക് കടക്കുക. എന്നാൽ പ്രാഥമിക പരിശോധനാ ഫലം പുറത്ത് വന്നതോടെ വ്യാജ പ്രചരണങ്ങളുടെ മുനയൊടിഞ്ഞ ബിജെപി നേതൃത്വം ഇപ്പോൾ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.

ശിവദാസിന്റെ മൃതദേഹത്തിന്റെ പ്രാഥമിക പരിശോധന ഫലത്തിൽ മരണകാരണമായി പറയുന്നത് വീഴ്ചയിൽ തുടയെല്ല് തകർന്നതിൽ നിന്നുണ്ടായ അമിതമായ രക്ത സ്രാവത്തെ തുടർന്നാണ് മരണം എന്നാണ്. ഇതാണ് മരണ കാരണമായി കോട്ടയം മെഡിക്കൽ കോളേജിലെ പ്രാഥമിക പരിശോധന ഫലത്തിലാണ് ഇത് വ്യക്തമായിരിക്കുന്നത് .

അയപ്പ ദർശനത്തിന് ശേഷം പന്തളത്തിന് പോകേണ്ട വ്യക്തി എങ്ങനെ നിലയ്ക്കലിൽ നിന്ന് പതിനാറ് കിലോ മീറ്റർ അകലെയുള്ള ളാഹയിൽ എത്തിചേർന്നത് എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.ശിവദാസിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടു കൂടി പ്രലോഭിച്ച് ഇവിടെ കൊണ്ടുവരാനുള്ള സാദ്ധ്യതയും പൊലീസ് തള്ളി ക്കളയുന്നില്ല.

ബിജെപി ആർ എസ് എസ് പ്രവർത്തകർ ശിവദാസിനെതിരെ മുൻപ് വധ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് പൊലീസ് ഈ സാദ്ധ്യതയും പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിനെതിരെ വ്യാപകമായ കുപ്രചാരണങ്ങളാണ് ശിവദാസിന്റെ മരണവുമായി ബന്ധപ്പെടുത്തി ബിജെപി-ആർ എസ് എസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തിയത്.

ഇവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശവും ലഭിച്ചിട്ടുണ്ട്.ബിജെപിയുടെ വ്യാജ പ്രചരണങ്ങളുടെ മുനയൊടിച്ചു കൊണ്ടുള്ള പരിശോധന ഫലം പുറത്തു വന്ന തോടുകൂടി ബിജെപി നേതൃത്വവും ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News