
ശബരിമല വിധിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്‍മാറി. രണ്ട് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ജ തീരുമാനം എടുക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജികള്‍.
സുപ്രീംകോടതി ചട്ടമനുസരിച്ച് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ആദ്യം അന്റോണി ജനറല്‍ പരിശോധിക്കണം. അനുമതി നല്‍കണമോ വേണ്ടയോ എന്ന അന്റോണി ജനറലിന്റെ തീരുമാനത്തിന് ശേഷമാണ് സുപ്രീംകോടതി ബഞ്ച് കോടതിയലക്ഷ്യ ഹര്‍ജികളില്‍ വാദം ആരംഭിക്കുന്നത്.
ശബരിമല വിധിക്കെതിരെ പ്രതിഷേധിച്ച് സ്ത്രീ പ്രവേശനം തടഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, തന്ത്രി കണ്‌ര് രാജീവര്, ചലച്ചിത്ര നടന്‍ കൊല്ലം തുളസി തുടങ്ങി അഞ്ച് പേര്‍ക്കെതിരെ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് രണ്ട് സ്ത്രീകളാണ് സുപ്രീംകോടതിയെ സമീച്ചത്.
ഇക്കഴിഞ്ഞ 23ന് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ അന്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇത് വരെ തീരുമാനം എടുത്തിരുന്നില്ല.കഴിഞ്ഞ ദിവസം ഇതില്‍ നിന്നും അന്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്‍മാറി. പകരം രണ്ട് ഹര്‍ജികളും പരിശോധനയ്ക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയ്ക്ക് കൈമാറി. ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിട്ടുണ്ട് കെ.കെ. വേണുഗോപാല്‍.
കൂടാതെ ശബരിമല കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഇപ്പോള്‍ ഹാജരാകേണ്ടത് കെ.കെ.വേണുഗോപാലാണ്. കോടതിയലക്ഷ്യത്തിന് ഉത്തരവിട്ടാല്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയ്‌ക്കേണ്ടി വരും.
ഈ സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നാണ് സൂചന. പതിമൂന്നാം തിയതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ശബരിലമ കേസിലെ എല്ലാ പുനപരിശോധനാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here