കര്‍ണ്ണാടകയിലെ ഉപതിരഞ്ഞെടുപ്പുകളിലെ വോട്ടിങ്ങ് ആരംഭിച്ചു. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച വോട്ടിങ്ങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

ശിവമോഗ, ബല്ലാരി ലോക്‌സഭാ മണ്ഡലങ്ങള്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളാണ്. എം.പിമാരായിരുന്ന ബി.എസ്.യദൂരിയപ്പ,ശ്രീരാമലു തുടങ്ങിയിവര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മാണ്ഡ്യയ ലോക്‌സഭാ മണ്ഡലം,രാമനഗര്‍,ജാംഖാന്‍ണ്ഡി നിയമസഭാ മണ്ഡലങ്ങള്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. രാമനഗറില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി മത്സരിക്കുന്നു.