മലപ്പുറം: കുറ്റിപ്പുറത്ത് നൂറ്‌കോടിയിലെറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പത്തുവര്‍ഷം പിന്നിട്ടിട്ടും പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി രംഗത്ത്.
തട്ടിപ്പ് നടത്തിയവര്‍ പിടിക്കപ്പെട്ടെങ്കിലും നിക്ഷേപത്തുകയുടെ ഒരുശതമാനം പോലും തിരികെ കിട്ടിയില്ലെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതി.
2008 നവംബര്‍ എട്ടിന് കുറ്റിപ്പുറത്തെ അനധികൃത പണമിടപാട് സ്ഥാപനത്തില്‍ പോലിസ് നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വ്യക്തമായത്. അയ്യായിരത്തിലധികം പേരില്‍നിന്ന് ഒരുലക്ഷം മുതല്‍ 20 ലക്ഷം വരെ നിക്ഷേപമായി സ്വീകരിച്ചായിരുന്നു പണമിടപാട്.
സ്ഥാപനം നടത്തിയിരുന്ന കുറ്റിപ്പുറം സ്വദേശിയെയും സഹായികളെയും അറസ്റ്റ് ചെയ്‌തെങ്കിലും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിച്ചില്ല. നിക്ഷേപകരില്‍ ചിലര്‍ നേരിട്ട് കോടതിയില്‍ സിവില്‍ കേസ് നടത്തി തുക വാങ്ങിയെടുത്തെങ്കിലും എണ്‍പത് ശതമാനം പേര്‍ക്കും പണം നഷ്ടമായി.
നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഏഴ് കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് കേസുകളുടെ അന്വേഷണം നടക്കുകയാണ്
Get real time update about this post categories directly on your device, subscribe now.