രാമക്ഷേത്ര നിര്‍മ്മാണാവശ്യം ശക്തമാക്കി ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത സന്യാസിമാരുടെ യോഗം ദില്ലിയില്‍ ആരംഭിച്ചു. രണ്ട് ദിവസത്തെ യോഗത്തില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിലും ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിലും സമരപരിപാടികള്‍ക്ക് രൂപം നല്‍കും.
രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആലോചിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികസന മുദ്രാവാക്യമല്ല, വര്‍ഗീയ വിഭജനമെന്ന് പഴയ തന്ത്രം തന്നെയാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംഘപരിവാര്‍ സംഘടനകള്‍ പ്രയോഗിക്കാന്‍ പോകുന്നത്.
ഇതിന്റെ മുന്നൊരുക്കങ്ങള്‍ ദില്ലിയില്‍ സജീവമാകുന്നു. അയോധ്യ ക്ഷേത്ര നിര്‍മ്മാണാവശ്യം ശക്തമാക്കി ആര്‍എസ്എസ് നടത്തുന്ന സന്യാസിമാരുടെ യോഗം ദില്ലിയില്‍ ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ സന്യാസി സംഘടനയായ അഖില ഭാരതിയ സന്യാസി സമിതിയുടെ നേതൃത്വത്തിലുള്ള സമ്മേളനത്തില്‍ രാമക്ഷേത്ര നിര്‍മ്മാണമാണ് മുഖ്യ ആവശ്യം.
1992ലെ ബാബറി മസ്ജിദ് പൊളിക്കല്‍ കലാപത്തിന് സമാനമായ പ്രക്ഷോഭം നടത്തുമെന്ന് ആര്‍.എസ്.എസ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം എന്നതാണ് ശ്രദ്ധേയം.ശബരിമല സ്ത്രീ പ്രവേശനവും സന്യാസിമാരുടെ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
127 ഹിന്ദു സംഘടനകളിലുള്ള സന്യാസിമാര്‍ പങ്കെടുക്കുന്നു.സമാപന ദിവസമായ നാളെ തീരുമാനങ്ങള്‍ വ്യക്തമാക്കി പ്രമേയം പാസാക്കും.അതേ സമയം രാമക്ഷേത്രം നിര്‍മ്മാണത്തിന് പുറമെ ശ്രീരാമന്റെ 100 മീറ്ററിലേറെ ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആലോചിക്കുന്നു. 330 കോടി രൂപയുടെ പദ്ധതി ദീപാവലി ദിനത്തില്‍ ആദിത്യനാഥ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
Get real time update about this post categories directly on your device, subscribe now.