പമ്പയിലും സന്നിധാനത്തും നടന്ന അതിക്രമങ്ങള്‍ കെ സുധാകരന്‍റെ അറിവോടെയോ?; പെലീസിനെ കല്ലെറിയുകയും തെറി വിളിക്കുകയും ചെയ്ത തോപ്പില്‍ ചാര്‍ലി കെ സുധാകരന്‍റെ ബിനാമി

ശബരിമലയിൽ വിശ്വാസി എന്ന പേരിൽ സമരത്തിൽ പങ്കെടുത്ത് പൊലീസിന് നേരെ കല്ലെറിയും തെറി അഭിഷേകവും നടത്തിയ അക്രമി ചാലക്കുടിയിലെ ഗുണ്ടാ നേതാവ്‌.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കെ.സുധാകരന്റെ ബിനാമിയുമായ തോപ്പിൽ ചാർളിയാണ് നിലയ്ക്കലും പരിസരങ്ങളിലും പൊലീസിന് എതിരായ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.

ചാലക്കുടി കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പനയും ക്വട്ടേഷൻ പ്രവർത്തനങ്ങളും അനാശ്യാസ പ്രവത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് ചാർളി.

നിലയ്ക്കൽ അക്രമങ്ങളിൽ പങ്കെടുത്ത ഇയാൾ കെ സുധാകരനോട് ഒപ്പം പൊലീസിനെ കേട്ടാൽ അറയ്ക്കുന്ന തെറി പറയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

നിലയ്ക്കലും പമ്പയിലും അടക്കം ശബരിമലയിൽ നടന്ന അക്രങ്ങൾക്ക് പിന്നിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി തമ്പടിച്ച ഇത്തരം ഗൂണ്ടാ സംഘങ്ങൾ ആണെന്ന് പൊലീസിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.

ഇത്തരം സാമൂഹ്യ വിരുദ്ധരെ സംരക്ഷിക്കുന്ന കെ.സുധാകരന്റെ നിലപാടിൽ കടുത്ത അമർഷത്തിലാണ് തൃശൂർ ജില്ലയിലെ കോണ്ഗ്രസ് പാർട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News