തൃശൂരിൽ ബിജെപി യുടെ കൂട്ടയോട്ടം പൊളിഞ്ഞു; അന്വേഷണത്തിന് ബി.ജെ.പി സംസ്ഥാന നേതൃത്വം

തൃശൂർ: സർദാർ വല്ലഭായ് പട്ടേലിെൻറ പ്രതിമാ അനാഛാദനത്തിെൻറ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടയോട്ടം തൃശൂരിൽ പൊളിഞ്ഞതിൽ സംസ്ഥാന നേതൃത്വത്തിെൻറ അന്വേഷണം.

ജില്ലാ കമ്മറ്റിയിലെ ഒരു വിഭാഗം ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി.ഈ സാഹചര്യത്തിലാണ് സംഭവത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ ജില്ലാ പ്രസിഡൻറ് എ.നാഗേഷിനോട് സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻപിള്ള നേരിട്ട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

സർദാർ വല്ലഭായ് പട്ടേലിെൻറ പ്രതിമാ അനാഛാദനത്തിെൻറ ഭാഗമായി നഗര കേന്ദ്രങ്ങളിൽ ‘യൂണിറ്റി മാരത്തോൺ’ സംഘടിപ്പിച്ചത്.

ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കൂട്ടയോട്ടങ്ങൾ സംഘടിപ്പിച്ചു. ഇതിൽ തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച കൂട്ടയോട്ടമാണ് പൊളിഞ്ഞത്.

12 ആളുകളെ വെച്ച് തുടങ്ങിയ ഓട്ടം നഗരം ചുറ്റിയെത്തുമ്പോൾ ഏഴ് പേരിലേക്ക് ചുരുങ്ങി. ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുക‍യും ചെയ്തില്ല.

ആവശ്യമായ സൗകര്യം ജില്ലാ നേതൃത്വം ഒരുക്കി കൊടുത്തില്ലെന്നും പറയുന്നു. സാധാരണയായി ബി.ജെ.പി, എൻ.ഡി.എ പരിപാടികളുടെ വാർത്തകളടക്കമുള്ള കുറിപ്പുകൾ ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് നിന്നും മാധ്യമങ്ങൾക്ക് അയച്ചു കൊടുക്കാറുണ്ട്.

എന്നാൽ കൂട്ടയോട്ടത്തിൽ ആളുകുറഞ്ഞ സാഹചര്യത്തിൽ ഇതും ഉണ്ടായില്ല. ആളുകുറഞ്ഞത് സംബന്ധിച്ച് ജില്ലാ നേതാക്കൾ തമ്മിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ജില്ലാ നേതാക്കളിലെ ഒരു വിഭാഗമാണ് കിട്ടിയ അവസരത്തെ മുതലെടുത്ത് സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News