ശബരിമല സ്‌ത്രീപ്രവേശനം: റിട്ട് ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് നേരിട്ട് പരിഗണിക്കില്ല

ശബരിമല വിധി ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് നേരിട്ട് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക.

അതേസമയം ശബരിമല വിധി നടപ്പാക്കുന്നത് തടഞ്ഞതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും അന്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്‍മാറി. രണ്ട് സ്ത്രീകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയായിരിക്കും തീരുമാനമെടുക്കുക.

ശബരിമല വിധി ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് നേരിട്ട് വാദം കേള്‍ക്കുമെന്നായിരുന്നു നേരത്തെയുണ്ടായ സൂചനകള്‍. എന്നാല്‍ ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരിക്കും പരിഗണിക്കുക.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരാണ് മറ്റംഗങ്ങള്‍.തമിഴ് നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ വിജയകുമാര്‍, ജയ രാജ് കുമാര്‍, മുംബൈ മലയാളി ശൈലജ വിജയന്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

അതെസമയം ശബരിമല വിധി നടപ്പാക്കുന്നത് തടഞ്ഞതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും അന്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്‍മാറി.

ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുന്‍പ് കെ കെ വേണുഗോപാല്‍ ഹാജരായിട്ടുണ്ട്. ചിലപ്പോള്‍ ശബരിമല കേസില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരാകേണ്ടിയും വരും. ഹര്‍ജികള്‍ പരിഗണിച്ച് കോടതിയലക്ഷ്യമാണെന്ന് കോടതി പ്രഖ്യാപിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയ്ക്കേണ്ടി വരും.

ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ചാണ് കെ കെ വേണുഗോപാലിന്റെ പിന്മാറ്റമെന്നാണ് സൂചന. രണ്ട് ഹര്‍ജികളും പരിശോധനയ്ക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയ്ക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News