സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ ഓര്‍ഡിനന്‍സും വേണ്ട; രാമക്ഷേത്ര നിര്‍മാണം അടുത്ത മാസം ആരം ഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ്

ഡിസംബറില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നമെന്ന് രാമജന്മഭ്യൂമി ന്യാസ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റേയും സുപ്രീംകോടതി വിധിയുടേയും ആവശ്യമില്ലെന്നും രാമജന്മഭ്യൂമി ന്യാസ് തലവന്‍ രാം വിലാസ് വേദാന്തി പറഞ്ഞു.

കേസിലെ കക്ഷികളുമായുള്ള ധാരണ പ്രകാരം ലഖ്‌നൗവില്‍ മോസ്‌ക് നിര്‍മ്മിക്കും. പ്രഖ്യാപനത്തിന് പിന്നാലെ ആര്‍.എസ്.എസ് വിളിച്ച് ചേര്‍ത്ത സന്യാസിമാരുടെ യോഗം ദില്ലിയില്‍ നടക്കുന്നു.

രണ്ട് ദിവസത്തെ യോഗത്തില്‍ ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവും ചര്‍ച്ച ചെയ്യും. അതേ സമയം ഉത്തര്‍പ്രദേശില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആലോചിക്കുന്നു.

അയോധ്യ കേസില്‍ കക്ഷിയായ രാംജന്മഭ്യൂമി ന്യാസ് തലവന്‍ രാം വിലാസ് വേദാന്തിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.

സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനോ, സുപ്രീംകോടതി അന്തിമ വിധിയോ കാത്ത് നില്‍ക്കാതെ ക്ഷേത്ര നിര്‍മ്മാണം അയോധ്യയില്‍ ആരംഭിക്കുകയാണ്.

കേസിലെ മറ്റ് കക്ഷികളുമായി ഉണ്ടാക്കിയ ഉഭയകക്ഷി ധാരണ പ്രകാരമാണ് നിര്‍മാണമെന്ന് വേദാന്തി അവകാശപ്പെട്ടു.

അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ലഖ്‌നൗവില്‍ മോസ്‌ക് നിര്‍മ്മിച്ച് നല്‍കും. രാമജന്മഭ്യൂമി ന്യാസ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.

പ്രഖ്യാപനത്തിന് പിന്നാലെ ദില്ലിയില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണാവശ്യം ശക്തമാക്കി ആര്‍എസ്.എസ് നടത്തുന്ന സന്യാസിമാരുടെ യോഗം ആരംഭിച്ചു.

വിശ്വഹിന്ദു പരിഷത്തിന്റെ സന്യാസി സംഘടനയായ അഖില ഭാരതിയ സന്യാസി സമിതിയുടെ നേതൃത്വത്തിലുള്ള സമ്മേളനത്തില്‍ രാമക്ഷേത്ര നിര്‍മ്മാണമാണ് മുഖ്യ ആവശ്യം.

1992ലെ ബാബറി മസ്ജിദ് പൊളിക്കല്‍ കലാപത്തിന് സമാനമായ പ്രക്ഷോഭം നടത്തുമെന്ന് ആര്‍.എസ്.എസ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.

ശബരിമല സ്ത്രീ പ്രവേശനവും സന്യാസിമാരുടെ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. സമാപന ദിവസമായ നാളെ തീരുമാനങ്ങള്‍ വ്യക്തമാക്കി പ്രമേയം പാസാക്കും.

ബാബറി മസ്ജിദ് പൊളിക്കാനുള്ള പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പ്പില്‍ മരിച്ച കര്‍സേവകര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ച് പ്രമേയം പാസാക്കും.

സുപ്രീംകോടതതിയില്‍ കേസുണ്ടെങ്കിലും ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് തടസമില്ലെന്ന് മുന്‍ ജസ്റ്റിസ് ചെലമേശ്വര്‍ മറ്റൊരു ചടങ്ങില്‍ പ്രതികരിച്ചു.

രാമക്ഷേത്രം നിര്‍മ്മാണത്തിന് പുറമെ ശ്രീരാമന്റെ 100 മീറ്ററിലേറെ ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആലോചിക്കുന്നു.

330 കോടി രൂപയുടെ പദ്ധതി ദീപാവലി ദിനത്തില്‍ ആദിത്യനാഥ് പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ വികസന മുദ്രാവാക്യമല്ല, വര്‍ഗിയ വിഭജനമെന്ന് പഴയ തന്ത്രം തന്നെയാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംഘപരിവാര്‍ സംഘടനകള്‍ പ്രയോഗിക്കാന്‍ പോകുന്നതാണ് ഈ നീക്കങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here