സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാനാണ് നിരോധനാജ്ഞ; മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണ്: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സമൂഹവിരുദ്ധരെ നിയന്ത്രിക്കാന്‍ മാത്രമാണ് നിരോധനാജ്ഞയെന്നും ഭക്തര്‍ക്ക് തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അഴിഞ്ഞാട്ടം നടത്താന്‍ സമൂഹവിരുദ്ധര്‍ ഇനി അവിടേക്ക് വരേണ്ടതില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമെന്നത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തിക്കൊണ്ടുള്ളതാണ്.

മാധ്യമ പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുക എന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവര്‍ നിഷ്ഠൂരമായി ആക്രമിക്കപ്പെടുത്ത അവസ്ഥ ആവര്‍ത്തിക്കാനാകില്ല.

ദേശീയ മാധ്യമ പ്രവര്‍ത്തക ജീവനുവേണ്ടി അക്രമികള്‍ക്ക് മുന്നില്‍ തൊഴിതുനില്‍ക്കുന്ന ചിത്രം നമ്മള്‍ കണ്ടതാണ്. അത്തരമൊരു ഭീകരാവസ്ഥ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍ കരുതല്‍ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുളളത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലാപാടും നടപടികളും ശരിയായിരുന്നുവെന്ന് ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും ബോധ്യമാകും.

സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ ഉത്തരവ് നടപ്പാേ്ക്കണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അറിയാവുന്നവര്‍തന്നെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കുകയാണ്.

സര്‍ക്കാരിന്റെ നടപടികള്‍ ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.എന്‍എസ്എസിന്റെ വിത്യസ്ത നിലപാടുകളെ എന്നും സര്‍ക്കാര്‍ ബഹുമാനിക്കുന്നുണ്ട്.

എന്‍എസ്എസുമായി സര്‍ക്കാരിനുള്ള ബന്ധം വഷളാക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവരാണ് കരയോഗം ഓഫീസ് ആക്രമിച്ചതിന് പിന്നില്‍.

എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്നും തെറ്റിദ്ധാരണ നീങ്ങുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News