മോഡി സര്‍ക്കാറിനെതിരെ യുവജന രോഷമിരമ്പി; ‘ചലോ ദില്ലി’ യുവജന വഞ്ചനയ്ക്കെതിരെ കേന്ദ്ര സര്‍ക്കാറിന് താക്കീതായി ഡിവൈഎഫ്എെ മാര്‍ച്ച്

യുവജനവിരുദ്ധ നയം പിന്തുടരുന്ന കേന്ദ്രസര്‍ക്കാരിന് താക്കീതായി ഡിവൈഎഫ്‌ഐ പാര്‍ലമെന്റ് മാര്‍ച്ച്. എവിടെ എന്റെ തൊഴില്‍ എന്ന ചോദ്യം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചുകൊണ്ടായിരുന്നു 38ാം സ്ഥാപക ദിനത്തിലെ ഡിവൈഎഫ്ഐ മാര്‍ച്ച്.

നാലര വര്‍ഷത്തെ മോദി ഭരണം തൊഴിലന്വേഷകരായ യുവാക്കളെ പൂര്‍ണമായും നിരാശപ്പെടുത്തി. ഇത് കൂടാതെ മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തിന്റെ സര്‍വ മേഖലകളെയും തളര്‍ത്തി, സാമ്പത്തിക വളര്‍ച്ച ഇല്ലാതാക്കി, വിലക്കയറ്റം സര്‍വ ജനവിഭാഗങ്ങളെയും ബാധിച്ചു.

ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരായ യുവജനപ്രതിഷേധം അടയാളപ്പെടുത്തിക്കൊണ്ട് ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ചില്‍ പതിനായിരത്തോളം യുവജനങ്ങളാണ് അണിനിരന്നത്. മാർച്ചിനെ സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിവാദ്യം ചെയ്തു.

വാഗ്ദാനലംഘനങ്ങള്‍ തുടര്‍ക്കഥയാക്കിയ മോദിസര്‍ക്കാരിനെതിരായ താക്കീതായിരുന്നു ഡിവൈഎഫ്‌ഐ മാര്‍ച്ച്. പ്രതിവര്‍ഷം 2 കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനത്തിന്റെ പത്ത് ശതമാനം പോലും നടപ്പിലാക്കാന്‍ സാധിച്ചില്ല.

സമസ്ത തൊഴില്‍മേഖലകളെയും കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു. സ്ഥിരം തൊഴില്‍ ഇല്ലാതാക്കി തൊഴില്‍ മേഖലയെ കരാര്‍വല്‍ക്കരണത്തിന് വിട്ടുകൊടുത്തു.

ഇങ്ങനെ മെച്ചപ്പെട്ട തൊഴിലും തൊഴില്‍ സുരക്ഷയും ആഗ്രഹിക്കുന്ന രാജ്യത്തെ യുവജനങ്ങളെ പൂര്‍ണമായും വഞ്ചിക്കുന്നതാണ് മോദിസര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണം.

കേന്ദ്ര സർക്കാരിന്റെ ഈ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് 38ാം സ്ഥാപക ദിനത്തില്‍ എവിടെ എന്റെ തൊഴില്‍ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരത്തോളം യുവജനങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നു. മാർച്ചിനെ സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം അഭിവാദ്യം ചെയ്തു.

രാജ്യത്തെ പറ്റിച്ചു കടന്നു കളഞ്ഞവരുടെ കൈയിൽ നിന്ന് പകുതി പണമെങ്കിലും തിരികെ പിടിക്കാൻ സാധിച്ചിരുന്നെങ്കിൽ രാജ്യത്ത് തൊഴിലും വിദ്യാഭ്യാസവും നല്കാൻ സാധിക്കുമെയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയുടെ രൂക്ഷതയില്‍ മാന്യമായ ജീവിതം നിഷേധിക്കപ്പെട്ട രാജ്യത്തെ യുവജനങ്ങളുടെ പ്രതിഷേധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു മാര്‍ച്ച്.

സമസ്ത മേഖലകളെയും തകര്‍ത്ത മോദിസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും മാര്‍ച്ചില്‍ പ്രതിഷേധം ഉയര്‍ന്നു. ജനറൽ സെക്രട്ടറി അവോയ് മുഖർജി, പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കൾ റാലിയെ അഭിവാദ്യം ചെയ്തു. വിവിധ വർഗ ബഹുജന പ്രസ്ഥാനങ്ങളുടെ നേതാക്കളും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel