ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കും; മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: ഡിജിപി

ശബരിമല: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഡിജിപി പറഞ്ഞു.

സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കുമെന്നും ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

താല്‍ക്കാലിക നിയന്ത്രണം മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ കണക്കിലെടുത്താണ്.സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതോടെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെന്ന് പത്രക്കുറിപ്പില്‍ വിശദീകരിച്ചു

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഇതുവരെ പ്രതിഷേധങ്ങളോ നാമജപ യജ്ഞങ്ങളോ ഉണ്ടായിട്ടില്ല. പ്രതിഷേധം സംബന്ധിച്ച് പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.

ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററായ ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം.

എഡിജിപി എസ് ആനന്ദകൃഷ്ണന്‍ ജോയിന്റ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം ആര്‍ അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐജി അശോക് യാദവും മേല്‍നോട്ടം വഹിക്കും.

പത്തുവീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാന്‍ഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News