3000 കോടിയുടെ പ്രതിമ നിര്‍മ്മിക്കുന്ന രാജ്യത്തിന് സാമ്പത്തിക സഹായം നല്‍കുന്നതെന്തിന്; ബ്രിട്ടന്‍ ജനതയുടെ നികുതി ഇന്ത്യക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല

3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും ജനപ്രതിനിധിയും.

പ്രതിമ നിര്‍മ്മാണം ആരംഭിച്ചതുമുതല്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് നല്‍കിയത് 1.17 ബില്ല്യണ്‍ പൗണ്ട്. 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഇന്ത്യയ്ക്ക് ബ്രിട്ടന്‍ എന്തിന് പണം നല്‍കണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റംഗം പീറ്റര്‍ ബോണ്‍ ചോദിച്ചു.

അദ്ദേഹത്തെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം ദ ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബ്രിട്ടനില്‍ നിന്ന് സ്വീകരിച്ച ധനസഹായത്തിന്റെ കണക്കുകള്‍ കൂടി പത്രം വ്യക്തമാക്കുന്നു.

വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന്റെ അന്തസ്സിന് നാണക്കേടെന്ന് പറഞ്ഞ് കേരളത്തിന് ലഭിക്കുമായിരുന്ന സഹായം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടാത്താപ്പുകൂടിയാണ് ഇതോടെ വ്യക്തമാകുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതി സ്റ്റാറ്റിയു ഓഫ് യൂണിറ്റി ധൂര്‍ത്തിന്റെ പ്രതീകമാണെന്ന് രാജ്യത്തിനകത്തും പുറത്തും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് മാധ്യമങ്ങളും ജനപ്രതിനിധിയും രംഗത്തെത്തിയത്.

3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഇന്ത്യയ്ക്ക് എന്തിന് ബ്രിട്ടന്‍ പണം നല്‍കണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റംഗം പീറ്റര്‍ ബോണ്‍ ചോദിച്ചതായി അദ്ദേഹത്തെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം ദ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

പല വിദേശ മാധ്യമങ്ങളും പ്രതിമ ഉദ്ഘാടനത്തിന്റെ ദിവസം അതിന്റെ ദൂര്‍ത്ത് വ്യക്തമാക്കി വാര്‍ത്തകള്‍ നല്‍കിയിരുന്നു.

ഇത് കൂടാതെയാണ് ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ തന്നെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ രംഗത്തിയത്.

പ്രതിമ നിര്‍മ്മാണം ആരംഭിച്ച കാലയളവ് മുതല്‍ നാളിതുവരെയായി 1.17 ബില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയത്.

ബ്രിട്ടനിലെ നികുതിദായകരുടെ പണം പ്രതിമ നിര്‍മ്മാണത്തിന് ഉള്‍പ്പെടെയായാണ് ചെലവഴിക്കുന്നത്.അതിനാല്‍ ഇനിയും പണം നല്‍കുന്നത് മണ്ടത്തരമാണെന്നും അവര്‍ പറയുന്നു.

ഇത് കൂടാതെ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2014ല്‍ 278 മില്ല്യണ്‍, 2015ല്‍ 185 മില്ല്യണ്‍ പൗണ്ട് എന്നിങ്ങനെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യ സാമ്പത്തിക സഹായം സ്വീകരിച്ചതായും ദ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന്റെ അന്തസ്സിന് നാണക്കേടെന്ന് പറഞ്ഞ് കേരളത്തിന് ലഭിക്കുമായിരുന്ന സഹായം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം കൂടിയാണ് ഇതോടെ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here