ലീഗിന്‍റെ ആരോപണം പൊട്ടാത്ത പടക്കം; ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനത്തില്‍ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല; രേഖകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്

ബന്ധു നിയമന വിവാദത്തില്‍ ലീഗിന്‍റെ ആരോപണങ്ങള്‍ തള്ളി മന്ത്രി കെടി ജലീല്‍. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചത് പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണെന്നും.

ബാങ്കിംഗ് രംഗത്ത് ബി ടെക് ബിരുധ ധാരികള്‍ സര്‍വസാധാരണമെന്നും മന്ത്രി പറഞ്ഞു. ഇതിനുമുമ്പും അടിസ്ഥാന രഹിതമായ ആരോപണം തനിക്കെതിരെ ലീഗ് ഉന്നയിച്ചിരുന്നു. ലീഗിന്‍റെ ഈ ആരോപണം പൊട്ടാത്ത പടക്കമെന്നും മന്ത്രി പറഞ്ഞു.

മാനദണ്ഡം ലംഘിച്ചാണ് ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം മന്ത്രി കെ.ടി. ജലീൽ തള്ളി.

ലീഗിന്‍റെ പത്രത്തിൽ ഉൾപ്പെട അപേക്ഷ ക്ഷണിച്ചു വാർത്താകുറിപ്പ് നൽകിയിരുന്നു. തുടർന്ന് അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയിരുന്നില്ല അതിനാൽ നിയമപരമായി മാനദണ്ഡങ്ങൾ പാലിച്ച് ജനറൽ മാനേജറെ നേരിട്ടു നിയമിച്ചത്.

ഇതിനുമുമ്പുള്ള സർക്കാരും നേരിട്ട് നിയമനം നടത്തിയിട്ടുണ്ട്.ബാങ്കിംഗ് രംഗത്ത് ബി ടെക് ബിരുധ ധാരികള്‍ സര്‍വസാധാരണമാണ് കൂടുതൽ പേർക്ക് അവസരം നൽകാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുമുമ്പും അടിസ്ഥാന രഹിതമായ ആരോപണം തനിക്കെതിരെ ലീഗ് ഉന്നയിച്ചിരുന്നു. അതെല്ലാം ചീറ്റിപ്പോയപ്പോ‍ഴാണ് ലീഗ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ ലീഗിന്‍റെ ഈ ആരോപണം പൊട്ടാത്ത പടക്കമെന്നും മന്ത്രി പറഞ്ഞു.കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കാൻ കോർപ്പറേഷൻ രംഗത്തുവന്നപ്പോൾ ലീഗ് കാർക്ക് ബുദ്ധിമുട്ടായി അതിനാലാണ് പുതിയ ആരോപണവുമായി ഇവർ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തൊട്ട് പിന്നാലെ മാധ്യമങ്ങളെ കണ്ട ഫിറോസ് ഇന്‍റര്‍വ്യൂവിന് പങ്കെടുത്തവരുടെ യോഗ്യത പുറത്തുവിടാന്‍ തയ്യാറാണോ എന്നും നിയമനം വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചതാണോ എന്നും ചോദിച്ചു.

ഇന്‍റര്‍വ്യൂവിന് പങ്കെടുത്തവരുടെയും നിലവില്‍ നിയമിതനായയാളുടെയും യോഗ്യത വിവരാവകാശ രേഖവ‍ഴി ആര്‍ക്കും പരിശോധിക്കാമെന്നും.

ഇതിന്‍റെ ഭാഗമായി ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും. ഡെപ്യൂട്ടേഷന്‍ നിയമനമാണല്ലോ നടന്നത് കേസുള്ളയാളെ ആരും ജോലിയില്‍ തുടരാന്‍ അനുവധിക്കില്ലായിരുന്നല്ലോ എന്നും പറഞ്ഞ മന്ത്രി സ്ഥാപന മേധാവിക്ക് മാത്രമെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമുള്ളുവെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News