ഇന്ത്യയെ നാണിപ്പിച്ച് മറ്റൊരു ബലാത്സംഗം കൂടി; പാമ്പു കടിയേറ്റ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചു

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ദില്ലി കൂട്ടബലാത്സംഘത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്നു തന്നെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവാര്‍ത്തകള്‍ തുടര്‍ക്കഥകള്‍ പോലെ വന്നുകൊണ്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംബവം. പാമ്പു കടിയേറ്റ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.

വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയ പെണ്‍കുട്ടിക്ക് മയക്കുമരുന്നു നല്‍കിയ ശേഷം കൈകളും കാലുകളും കെട്ടിയിട്ടാണ് ജീവനക്കാര്‍ ക്രൂരമായി പീഡിപ്പിച്ചത്.

പിന്നീട് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പെണ്‍കുട്ടി ബന്ധുക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനിങ്ങ് ജോലിയിലുള്ള നാലുപേരും ഹോസ്പിറ്റല്‍ ജീവനക്കാരനുമായ ഒരാളെയുമാണ് പൊലീസ് തിരയുന്നത്. പീഡനവിവരം പുറത്തറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News