വയർ നിറയെ കഴിച്ചു, പണം ചോദിച്ചപ്പോൾ ഹോട്ടൽ കത്തിച്ചു; സംഭവം തൃശൂരില്‍

തൃശൂർ കൈപ്പമംഗലം കണ്ണനാംകുളം ക്ഷേത്രത്തിനടുത്തുള്ള കുടുംബശ്രീയുടെ ചായക്കട കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രപ്പിന്നി സ്വദേശിയായ സുരേഷ് ആണ് അറസ്റ്റിലായത്. ഒക്ടോബർ 5 പുലർച്ചെയാണ് കുടുംബ ശ്രീയുടെ ചായക്കട കത്തിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ സ്വന്തം വീടിന് പരിസരത്തെ കാട്ടിൽ നിന്നും പിടിയിലായത്.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇയാളോട് പണം ആവശ്യപ്പെട്ടതാണ് കട കത്തിക്കാനുള്ള പ്രകോപന കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News