ഇതല്‍പ്പം കാര്യമുള്ള കളി; വ്യാജ പ്രചാരണം നടത്തുന്ന സംഘികളെ ട്രോളിപ്പൊളിച്ച് കേരളാ പൊലീസ്

സംഘപരിവാറിന്‍റെ കലാപനീക്കത്തിന് ട്രോളിലൂടെ മറുപടി നല്‍കി കേരളാ പൊലീസ്. കലാപം ലക്ഷ്യം വെച്ച് സംഘികള്‍ പുറത്തുവിട്ട ഫോട്ടോഷൂട്ടിനെ കളിയാക്കിയാണ് കേരളാ പൊലീസ് താരമായത്.

കറുപ്പുടുത്ത് അയ്യപ്പ വിഗ്രഹവും കയ്യിലേന്തിയ ആളെ ബൂട്ട് കൊണ്ട് ചവിട്ടുന്ന ചിത്രമാണ് സംഘപരിവാര്‍ അനുകൂലികള്‍ ഷെയര്‍ ചെയ്തത്.

ഇത് വ്യാജമാമെന്നും കലാപം ലക്ഷ്യം വെച്ചുള്ള ഫോട്ടോഷൂട്ടാണെന്നും സോഷ്യല്‍ മീഡിയ തന്നെ നേരെത്തെ തെളിയിച്ചിരുന്നെങ്കിലും കേരളാ പൊലീസ് ട്രോളിലൂടെ ഇതേപ്പറ്റി നല്‍കിയ മുന്നറിയിപ്പ് വന്‍ ഹിറ്റാണ്.

സംഘികളുടെ ഫോട്ടോഷോപ്പിനെ മാത്രമല്ല, മണ്ടത്തങ്ങള്‍ക്ക് പേര് കേട്ട ബിപ്ലബ് കുമാറിനെ വരെ ഈ ഒരൊറ്റ ട്രോളില്‍ കേരളാ പോലീസ് ട്രോളുന്നുണ്ട്. വന്‍ ഷെയറും കമന്‍റുമാണ് ഈ ട്രോളിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here