ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളം സന്ദർശിച്ചു. ഡിസംബർ 9 ന് നടക്കേണ്ട വിമാനത്താവളം ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനുള്ള അവലോകന യോഗത്തിൽ പങ്കെടുത്തു.

മന്ത്രിമാരായ ഇ പി ജയരാജൻ,കെ കെ ശൈലജ ടീച്ചർ,കണ്ണൂർ ജില്ലാ കലക്റ്റർ മീർ മുഹമ്മദ് അലി,ജില്ലാ പോലീസ് മേധാവി ശിവ് വിക്രം തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

കിയാൽ എം ഡി വി തുളസീദാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

പാസ്സഞ്ചർ ടെർമിനൽ,ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഏറിയ, എയർ ട്രാഫിക് കൺട്രോൾ തുടങ്ങിയ സ്ഥലങ്ങൾ മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News