ആദിവാസി ജീവിതം പറഞ്ഞ് കാന്തന്‍ ദ ലവര് ഓഫ് കളര്‍ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലേക്ക്

വയനാട്ടിലെ ആദിവാസികളുടെ ജീവിതകഥ കാന്തന് കൊല്‍ക്കത്ത ഇന്‍റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിലേക്ക്. നിറത്തിന്റെയും വൃത്തിയുടെയും വ്യത്യാസത്തില്‍ മനുഷ്യരെ അകറ്റി നിര്‍ത്തുകയും ഒന്നിച്ച് യാത്ര ചെയ്യാനോ സംസാരിക്കാനോ, സഹവസിക്കാനോ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്.

‘കാന്തന്‍ ദ ലവര് ഓഫ് കളര്‍’ എന്ന പേരിലെത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മത്സരയിനത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഷെറീഫ് ഈസയാണ് സംവിധാനവും നിര്‍മാണവും. പ്രശസ്ത പരിസ്ഥിതി-സാമൂഹ്യ സമരനായികയായ ദയാബായി മുഖ്യവേഷത്തിലഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തനെന്ന പത്തു വയസുകാരനെ ആര്‍ജ്ജവമുള്ള മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്.

പ്രമോദ് കൂവേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്രജിത്ത് കാന്തനായി വേഷമിടുമ്പോള്‍ നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിലെ ആദിവാസികളാണ് മറ്റ് അഭിനേതാക്കള്‍.

പ്രിയന്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ പ്രശോഭാണ് എഡിറ്റിംഗ്. ആര്‍ട്ട്:ഷെബി ഫിലിപ്പ്, സ്റ്റില്‍സ്: ടോണി മണിപ്ലാക്കല്‍, പശ്ചാത്തല സംഗീതം: സച്ചിന്‍ ബാലു, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: ഷിജു ബാലഗോപാലന്‍, സൗണ്ട് ഡിസൈനര്‍: എം ഷൈജു, ഹെലിക്യാം: പ്രതീഷ് മയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News