പടക്കങ്ങള്‍ക്കുള്ള സുപ്രീം കോടതി ഉത്തരവ്; വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ലോക് നാഥ് ബഹ്ര ഉത്തരവ് പുറപ്പെടുവിച്ചു

ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ഉത്തരവ് പുറപ്പെടുവിച്ചു.

നിര്‍ദ്ദേശങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിശ്ചിതസ്ഥലത്തും സമയത്തും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട പടക്കങ്ങളുടെ വില്‍പ്പന അനുവദിച്ചുകൂടാ.

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നപക്ഷം അതതു സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ കോടതിയലക്ഷ്യ നടപടിയ്ക്ക് വിധേയരാകേണ്ടിവരും.

ദീപാവലി ദിവസത്തിലോ മറ്റ് ആഘോഷ ദിവസങ്ങളിലോ പടക്കങ്ങള്‍ പൊട്ടിക്കുന്നത് രാത്രി 8.00 മണി മുതല്‍ 10.00 മണിവരെയാക്കി കോടതി നിജപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമാണ് പടക്കം പൊട്ടിക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News