ധീര ന്യായാധിപന് ചീഫ് ജസ്റ്റിസ് സ്ഥാനമില്ല; വിവാദമായപ്പോൾ അവധിക്കാല ആക്റ്റിംഗ് ചീഫ് ജസ്റ്റിസാക്കി; അന്യ സംസ്ഥാനത്തേയ്ക്ക് അഞ്ചാമനാക്കി ഓടിച്ചു – സംഘപരിവാർ നാടിന്‍റെ നാണക്കേടാകുന്നു

സൊഹ‌്റാബുദീൻ ഷെയ‌്ഖ‌് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായിരുന്ന ബിജെപി അധ്യക്ഷൻ അമിത‌് ഷായെ സിബിഐ ക‌സ‌്റ്റഡിയിലയച്ച ഹൈക്കോടതി ജഡ‌്ജിക്കെതിരേയാണ് കേന്ദ്രസർക്കാരിന്റെ പകപോക്കൽ.

ജസ‌്റ്റിസ‌് അകിൽ അബ്ദുൽഹമീദ‌് ഖുറേഷിയെ ബോംബെ ഹൈക്കോടതിയിലേക്ക‌് വ്യാഴാഴ‌്ചയാണ‌് സ്ഥലംമാറ്റിയത്. ഗുജറാത്ത‌് ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് സുഭാഷ‌് റെഡ്ഡിയെ സുപ്രീംകോടതി ജഡ‌്ജിയായിരുന്നു.

ഈ സാഹചര്യത്തിൽ സീനിയോറിറ്റിയിൽ രണ്ടാമനായ ഖുറേഷിയെ ആക്ടിങ‌് ചീഫ‌്ജസ‌്റ്റിസാക്കേണ്ടതായിരുന്നു. ഇതിനുപകരമാണ് ബോംബെ ഹൈക്കോടതിയിൽ അഞ്ചാമത്തെ ജഡ‌്ജിയായി സ്ഥലംമാറ്റി.

നടപടി വിവാദമായി. ഗുജറാത്ത‌് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഇതിനെതിരേ അനിശ‌്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു.

ഇതിനുപിന്നാലെയാണ് ജസ‌്റ്റിസ‌് ഖുറേഷിയെ ആക്ടിങ് ചീഫ‌്ജസ‌്റ്റിസായി നിയമിച്ച‌് വെള്ളിയാഴ‌്ച രാഷ്ട്രപതി ഉത്തരവിറക്കിയത്.

ഒപ്പം, വ്യാഴാഴ‌്ചത്തെ സ്ഥലംമാറ്റ ഉത്തരവ‌് നിലനിൽക്കുന്നുണ്ടെന്നും ഖുറേഷി 15ന‌് ബോംബെ ഹൈക്കോടതി ജഡ‌്ജിയായി ചുമതലയേൽക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ‌്ച മുതൽ രണ്ടാഴ‌്ച ഹൈക്കോടതിക്ക‌് ദീപാവലി അവധിയാണ‌്. ഫലത്തിൽ അവധിക്കാലത്തു മാത്രമാകും ഖുറേഷി ഗുജറാത്ത‌് ഹൈക്കോടതി ആക്ടിങ‌് ചീഫ‌് ജസ‌്റ്റിസാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here