എതിർത്തവരെ പുറത്താക്കി; ഏറാൻ മൂളിക്കൾക്ക് കസേര; രണ്ടാമന്‍റെ കസേരയിൽ മീ ടൂ വിവാദ നായകൻ തുടരും

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍എംഎംഎല്‍) ഭരണസമിതിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ നിതിന്‍ ദേശായ്, പ്രൊഫ. ഉദയന്‍ മിശ്ര, ബി പി സിങ് എന്നിവരെയാണ് സാംസ്‌കാരിക മന്ത്രാലയം പുറത്താക്കിയത്.

തീന്‍മൂര്‍ത്തി എസ്‌റ്റേറ്റില്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമായി സ്മാരകം പണിയാനുള്ള കേന്ദ്ര തീരുമാനത്തെ എതിര്‍ത്തതോടെയാണ് കാലാവധി അവസാനിക്കുംമുമ്പ് കേന്ദ്ര സർക്കാർ ഇവർക്ക് പുറത്തേയ്ക്കുള്ള വാതിൽ കാണിച്ചുകൊടുത്തത്.

ഇവരുടെ എതിര്‍പ്പ് അവഗണിച്ച് പുതിയ സ്മാരകത്തിന്റെ ശിലാസ്ഥാപനം നടത്തിയത് കടുത്ത വിമര്‍ശത്തിനിടയാക്കിയിരുന്നു.

പകരം, റിപ്പബ്ലിക് ടി വി എംഡി അര്‍ണബ് ഗോസ്വാമി, മുന്‍ വിദേശസെക്രട്ടറി എസ് ജയ്ശങ്കര്‍, ബിജെപി എംപി വിനയ് സഹസ്ര ബുദ്ധെ, ഐജിഎന്‍സിഎ ചെയര്‍മാന്‍ രാം ബഹാദുര്‍ റായ് എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. 2020 ഏപ്രില്‍ വരെയാണ് പുതിയ അംഗങ്ങളുടെ കാലാവധി.

ഒപ്പം, നിരവധി ലൈംഗികാതിക്രമ സംഭവങ്ങളില്‍ ആരോപണവിധേയനായ മുന്‍മന്ത്രി എം ജെ അക്ബര്‍ വൈസ് ചെയര്‍മാനായി തുടരുന്നു.

തീന്‍മൂര്‍ത്തിഭവനില്‍നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്മാരകഫണ്ടിന് സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.

ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിന്റെ വസതിയായ തീന്‍മൂര്‍ത്തിയിലാണ് 1964 മുതല്‍ സ്മാരകഫണ്ട് പ്രവര്‍ത്തിക്കുന്നത്. ആ നോട്ടീസ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേചെയ്‌തിരുന്നു. അതിനു പിന്നാലേയാണ് പുതിയ സംഭവവികാസങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News