ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് കലാപ നീക്കത്തിനൊരുങ്ങി സംഘപരിവാര്‍; ലക്ഷ്യം തിരുവനന്തപുരത്തെയും, തൃശൂരിലെയും, കണ്ണൂരിലെയും മഹാ ക്ഷേത്രങ്ങള്‍

ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനത്തെ മുന്‍ നിര്‍ത്തി കലാപത്തിന് നടത്തിയ ഒരുക്കങ്ങളെല്ലാം പൊലീസ് തകര്‍ത്ത നിലയ്ക്ക് പുതിയ കലാപ നീക്കവുമായി സംഘപരിവാരം.

തിരുവനന്തപുരത്തെയും തൃശൂരിലെയും കണ്ണൂരിലെയും മഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്താകമാനം പത്തോളം ക്ഷേത്രങ്ങളെയും ക്ഷേത്ര സന്നിധികളെയും മലിനമാക്കി ഭക്തരുടെ വികാരം ചൂഷണം ചെയ്ത് സര്‍ക്കാറിനെതിരെ തിരിക്കാനും സംസ്ഥാന വ്യാപകമായി കലാപം നടത്താനും നീക്കം നടത്തുന്നതായി രഹസ്യ വിവരം.

മനുഷ്യ വിസര്‍ജ്യവും, മാംസവും ഉള്‍പ്പെടെ ക്ഷേത്ര സന്നിധിയില്‍ നിഷിധമായ വസ്തുക്കള്‍ നിക്ഷേപിച്ച് അന്യമതസ്ഥരുടെ മേല്‍കെട്ടിവച്ച് അക്രമത്തിനുള്ള കാരണങ്ങള്‍ ശൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം. മലബാറില്‍ ഉള്‍പ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

മലബാറിലുള്‍പ്പെടെ സംഘപരിവാര സംഘടനകള്‍ പ്രാദേശികമായ കലാപങ്ങള്‍ക്ക് ഇത്തരം ശ്രമങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടുള്‍പ്പെടെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഈ രീതിയില്‍ തന്നെ സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയിലേക്കും കലാപങ്ങള്‍ വ്യാപിപ്പിക്കാനാണ് നീക്കം മലബാറില്‍ നിന്നുള്‍പ്പെടെ പ്രവര്‍ത്തകരെ ഇതിനായി നിയോഗിച്ചതായി വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News