മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമ പ്രകാരം ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജന്‍

ബി.ജെപി തീരുമാനിച്ച അജണ്ടയില്‍ പങ്കാളിയായ ശബരിമല തന്ത്രിക്കെതിരെയും സുപ്രീംകോടതി വിധിക്കെതിരെ അക്രമസമരത്തിന് പ്രേരണ നല്‍കിയ സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍പിള്ളക്കുമെതിരെ മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമമനുസരിച്ച് കേസ്സെടുക്കണമെന്ന് ആവശ്യപ്പെടുന്നു.

1988 നിലവില്‍ വന്നതാണ് മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമം. ഈ നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ച് യാതൊരു മതസ്ഥാപനമോ അതിന്‍റെ അധികാരിയോ ആരാധനാലയ പരിസരം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

അതുപോലെ തന്നെ കോടതി വിധികള്‍ക്ക് വിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും നിയമ വിരുദ്ധമാക്കപ്പെട്ടിരിക്കുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു.

നിയമത്തിലെ 3 ഉം, 4 ഉം, 5 ഉം 6 ഉം വകുപ്പുകളില്‍ പറയുന്ന കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് 5 വര്‍ഷം വരെ ശിക്ഷവിധിക്കാം ആരാധനാലയത്തിലെ അധികാരിയോ ജീവനക്കാരനോ മേല്‍ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ പോലീസ്സിനെ അറിയിക്കാതിരുന്നാലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 176 ാം വകുപ്പ് അനുസരിച്ച് ശിക്ഷാര്‍ഹനാണ്.

ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച സപ്തംബര്‍ 28 ന്‍റെ സുപ്രീം കോടതി വിധി ലംഘിക്കുന്നതിനുവേണ്ടി ശ്രീധരന്‍പിള്ളയും തന്ത്രിയും ഗൂഡാലോചന നടത്തി നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്ന് യുവമോര്‍ച്ചനയുടെ കോഴിക്കോട് യോഗത്തിലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിന്‍റെ പ്രസംഗത്തില്‍ നിന്ന് വ്യക്തമാണ്.

തന്ത്രി നടത്തിയ ‘നടയടക്കല്‍’ ഭീഷണി ബി.ജെ.പി യുടെ അജണ്ട അനുസരിച്ച് നടത്തിയതാണെന്ന് സ്പഷടമാണ്. മാത്രമല്ല ശബരിമല സന്നിധാനത്ത് സുപ്രീംകോടതി വിധി അട്ടിമറിക്കുന്നതിന് സംസ്ഥാനത്തെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ രാഷ്ട്രീയ ഉദ്ദ്യേശ്യത്തോടുകൂടി നടത്തിയ അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ശ്രീധരന്‍പിള്ളയുടെ പങ്ക് വ്യക്തമായിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ശബരിമല സന്നിധാനം രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗം ചെയ്ത ശ്രീധരന്‍പിള്ളക്കും തന്ത്രിക്കുമെതിരെ പാര്‍ലമെന്‍റ് പാസ്സാക്കിയ മേല്‍ നിയമപ്രകാരം കേസ്സെടുക്കേണ്ടാതണ്. ജനങ്ങളാകെ ഈ ആവശ്യം ഉയര്‍ത്തി മുന്നോട്ട് വരണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News