പ്രസംഗം പുറത്തുവന്നതിന് പിന്നാലെ ചാനലുകള്‍ക്കെതിരെ ഭീഷണിയുമായി ശ്രീധരന്‍പിള്ള; മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷനെന്നും മാധ്യമങ്ങളുടെ പോക്ക് നാശത്തിലേക്കെന്നും പ്രതികരണം

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ പ്രവര്‍ത്തകരെ നിയോഗിച്ചു എന്നതുള്‍പ്പെടെ ശബരിമല നട അടക്കുന്ന കാര്യവും തന്ത്രി കണ്ഠര് രാജീവര് തന്നോട് സംസാരിച്ചെടുത്ത തീരുമാനമാണെന്ന്

ഉള്‍പ്പെടെ വ്യക്തമാക്കികൊണ്ട് കോ‍ഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ സംസാരിക്കുന്ന വീഡിയോ വാര്‍ത്തയാക്കിയതിന്

പിന്നാലെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവും ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട്.

വാര്‍ത്ത വന്നതിന് പിന്നാലെ മാധ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎെഎം ഫ്രാക്ഷന്‍ നിലനില്‍ക്കുന്നുണ്ടെന്നും അവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും കാടടച്ച് വെടിവച്ച് തടിതപ്പുകയായിരുന്നു.

പ്രസംഗവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ പ്രകോപനപരമായാണ് ശ്രീധരന്‍ പിള്ള പെരുമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here