ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തില്‍ വ്യാപക പ്രതിഷേധം; അന്വേഷണം വേണമെന്ന് നേതാക്കള്‍

ശ്രീധരൻ പിള്ളയുടെ പ്രസംഗത്തില്‍ നടത്തിയ പ്രതികരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഉന്നത തല ഗൂഡാലോചനയാണ് പുറത്ത് വന്നിരിക്കുന്നത് . ബാബറി മസ്ജിദ് പൊളിക്കൽ പ്രക്ഷോഭത്തിന് സമാനമായ നീക്കങ്ങളാണ് ആർ എസ് എസും ബിജെപിയും ശബരിമലയിൽ നടത്തുന്നതെന്നും സീതാറാം യെച്ചൂരി ചൂണ്ടി കാട്ടി.

കേരളത്തിന്റെ സൗഹാർദ അന്തരീക്ഷം താറുമാറാക്കാനും ജനജീവിതം തകർക്കാനും ബിജെപി സംഘടിത ശ്രമം നടത്തുകയാണന്ന് ബൃന്ദാ കാരാട്ട്.

ഇതാണ് ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിലൂടെ വെളിപ്പെട്ടത്. ശബരിമല പ്രശ്നനമാക്കുമ്പേഴും അയോധ്യ കേസാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

ശബരിമല വിഷയം ഉയർത്തി വർഗിയ ധ്രുവീകരണമാണ് ബിജെപി നടത്തുന്നതെന്നും ബൃന്ദാ കാരാട്ട് ചൂണ്ടികാട്ടി . വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തത് കൊണ്ടാണ് വർഗിയം പറയുന്നത്.

യഥാർത്ഥ വിശ്വാസികളുടെ ഹിതമനുസരിച്ചാണ് ശബരി വിഷയം കേരള സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ യംഗം ബൃന്ദാ കാരാട്ട് വ്യക്തമാക്കി . ശ്രീധരൻ പിള്ളയെ ജനം തള്ളി കളയും

തന്ത്രി ജനങ്ങളെ പറ്റിച്ചുവെന്ന് മന്ത്രി എ കെ ബാലന്‍.തന്ത്രിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ബി ജെ പിയും വിശ്വാസികളെ പറ്റിച്ചു.

അയ്യപ്പന്‍റെ പിതാവായി കരുതപ്പെടുന്ന തന്ത്രി RSS ന്‍റെ ഉപദേശം കേട്ട് പ്രവര്‍ത്തിക്കരുത്.ബി ജെ പിയോടൊപ്പം ചേര്‍ന്ന് തന്ത്രി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

അയ്യപ്പ വിഗ്രഹത്തിന് ചൈതന്യം കൊടുക്കുന്ന തന്ത്രി ബി ജെ പിയുടെ കുതന്ത്രങ്ങള്‍ക്ക് വ‍ഴങ്ങിയിരിക്കുകയാണ്. വിഗ്രഹത്തോട് പ്രതിബദ്ധത വേണ്ട തന്ത്രി വിശ്വാസ വഞ്ചന കാണിച്ചിരിക്കുകയാണ്.

ദേവസ്വം ബോര്‍ഡ് ഇക്കാര്യം ഗൗരവമായി പരിശോധിക്കും.സി പി ഐ എമ്മിന്‍റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇവിടെ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ആര്‍ക്കും ക‍ഴിയില്ലെന്നും മന്ത്രി എ കെ ബാലന്‍ കൊച്ചിയില്‍ പ്രതികരിച്ചു.

ശബരിമലയിൽ തന്ത്രങ്ങൾ മെനഞ്ഞത് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷായാണെന്ന് കെ പി സി സി പ്രസിന്‍റെ് മുല്ലപ്പളി രാമചന്ദ്രൻ. ശ്രീധരൻ പിള്ളയുടേത് ആപത്കരമായ പ്രസംഗമെന്നും. ശബരിമലയെ അയോദ്ധ്യയാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News