ചരിത്ര ദൃശ്യത്തിന് ഒരു ദിവസത്തെ ആയുസ്; വാഗൺ ട്രാജഡി ദൃശ്യം റയിൽവേ മായ്ച്ചു

മലപ്പുറം: 1921-ലെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായ വാഗൺ ട്രാജഡി ദൃശ്യം റയിൽവേ സ്റ്റേഷൻ ചുവരിൽ രേഖപ്പെടുത്തി ഒരു ദിവസത്തിന് ശേഷം മായ്ച്ചു.

ഡൽഹിയിൽ നിന്നും കേന്ദ്ര റയിൽവേ ബോർഡിൽ നിന്നും അടിയന്തര സന്ദേശമെത്തിയതിനെ തുടർന്നാണ് ദൃശ്യം മായ്ച്ചത്.

അതാത് പ്രദേശങ്ങളിലെ ചരിത്ര പ്രാധാന്യം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാഗൺ ട്രാജഡി തിരൂർ സ്റ്റേഷനിൽ വരച്ചത്.

കേന്ദ്രത്തെ ചിലർ തെറ്റായ സന്ദേശം ധരിപ്പിച്ചതിനെ തുടർന്നാണ് ചിത്രം മായ്ക്കാനിടയാക്കിയതെന്നാണ് സൂചന. ചരിത്രമാണെങ്കിലും ഭീകര ദൃശ്യം പ്രദർശിപ്പിക്കുന്നത് ഗുണകരമാകില്ലെന്നതാണ് ദൃശ്യം മായയ്ക്കാൻ കാരണമായി പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥർ പറയുന്നത്.

വാഗൺ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാർ ലഹള വർഗ്ഗീയ കലാപമാണെന്നുമാണ് ബി.ജെ.പിയുടെ വാദം. ഇതിന്റെ ഭാഗമായാണ് ചരിത്രത്തിന്റെ ചിത്രാവിഷ്കാരം മായ്ച്ചതെന്നും ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News