എത്രയും സ്നേഹത്തോടെ, പ്രിയപ്പെട്ടവരെ തേടി ഡി വൈ എഫ് ഐ കത്തുകൾ വരും

മൺപാതയിലൂടെ കുട ചൂടി വലിയ സഞ്ചിയും തൂക്കി വരുന്ന പോസ്റ്റ്മാനെ കാണുമ്പോൾ മനസിൽ വിവിധ വികാരങ്ങൾ മിന്നിമറയും.

അകലങ്ങളിലുള്ളവരുടെ മുഖങ്ങൾ ഉളളിൽ തെളിയും , നവ മാധ്യമങ്ങൾ വ്യാപകമായതോടെ പഴയ കത്തിടപാടുകളെല്ലാം ഓർമയായി.

എന്നാൽ ഗൃഹാതുരമാർന്ന ആ കത്തിടപാടുകൾ തിരിച്ച് കൊണ്ട് വരികയാണ് കോഴിക്കോട്ടെ ഡി വൈ എഫ് ഐ പ്രവർത്തകർ.

നവംബർ 11 മുതൽ 14 വരെ കോഴിക്കോട്ട് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ആൾക്കാരെ ക്ഷണിക്കുന്നത് കത്തുകളിലൂടെയാണ്.

പന്നിയങ്കര മേഖലാ കമ്മിറ്റിയാണ് സംസ്ഥാന സമ്മേളനത്തിന് പ്രിയപ്പെട്ടവരെ കത്തുകളിലൂടെ ക്ഷണിക്കുന്നത് . പന്നിയങ്കരയിലെ ഡി വൈ എഫ് ഐ പ്രവർത്തകർ ആയിരം കത്തുകൾ അയക്കും.

ചടങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൈതപ്രത്തിന്റെ മകനും സംഗീത സംവിധായകനുമായ ദീപാങ്കുരനുള്ള കത്ത് പോസ്റ്റ് ചെയ്യാൻ സoസ്ഥാന സമിതി അംഗം പി ഷിജിത്തിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News