ശ്രീധരൻ പിള്ളയുടെ കോടതി അലക്ഷ്യ പരാമർശത്തിനെതിരെ ഹർജി

തിരുവനന്തപുരം: ജില്ലാക്കോടതിയിലെ അഭിഭാഷകയും ഗവണ്‍മ്ന്‍റ് പ്ലീഡറുമായ ഡോ.ഗീനാകുമാരിയാണ് അറ്റോണി ജനറലിന് ഹർജി നൽകിയത്. ശബരിമല യുവതി പ്രവേശനത്തിൽ ഒക്ടോബർ 9ന് കോട്ടയത്ത് വച്ച് മാധ്യമങ്ങളെ കാണവെയാണ് ശ്രീധരൻ പിള്ള സുപ്രീം കോടതി വിധിക്കതിരായി പരാമർശം നടത്തിയത്.

ശബരിമലയിൽ യുവതികളെ കയറ്റണമെന്ന സുപ്രധാന വിധി സുപ്രീം കോടതി നടത്തിയത് തെളിവുകൾ ഒന്നും ശേഖരിക്കാതെയാണ്. അവിശ്വാസികളായ നാല് ജഡിജിമാരുടെ ഈ വിധി അതിരുകടന്നതാണെന്നും വിശ്വാസത്തെ സംബന്ധിച്ച് അംഗീകരിക്കാൻ ക‍ഴിയാത്തതാണെന്നുമുള്ള ശ്രീധരൻ പിള്ളയുടെ പരാമർശത്തിനെതിരെയാണ് ഡോ.ഗീനാകുമാരി കേസെടുക്കണമെന്നാവശ്യപ്പെട്ട് എ ജിക്ക് ഹർജി നൽകിയത്.

ബിജെപി അദ്ധ്യക്ഷൻ മാത്രമല്ല അദ്ദേഹം ഒരു മതിർന്ന അഭിഭാഷകൻ കൂടിയാണ് അതിനാൽ കോടതിക്കെതിരെ ഇത്തരം പരാമർശം നടത്തിയതിൽ നടപടി സ്വീകരിക്കണമെന്ന് ഹർജിയിൽ പറയുന്നു.

കോട്ടിട്ട സായിപ്പൻമാർ എ‍ഴുതി വച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും അതിനാൽ ഈ പണ്ടാരം വലിച്ച് കീറി കത്തിക്കണമെന്ന് ആഹ്വാനം നടത്തിയ അഭിഭാഷകൻ കൂടിയായ ബി ജെ പി നേതാവ് മുരളീധരൻ ഉണ്ണിത്താനെതിരെയും.ശബരിമലയിൽ എത്തുന്ന സ്ത്രീകളെ വലിച്ച് കീറി ഒരുകഷ്ണം സുപ്രീംകോടതിക്കും ഒന്ന് മുഖ്യമന്ത്രിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പരാമർശത്തിനെതിരെയും ഗീനാകുമാരി ഹർജി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News