ശബരിമല: സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് ശരിയായ നിലപാടല്ല; സുപ്രീം കോടതി വിധി അംഗീകരിക്കണം: പി വത്സല

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി അംഗീകരിച്ചേ പറ്റൂ എന്ന് എഴുത്തുകാരി പി വത്സല.  എവിടെയായാലും സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും പി വത്സല പറഞ്ഞു. നവോത്ഥാനമൂല്യ സംരക്ഷണ വേദി രൂപീകരണത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന സാംസ്ക്കാരിക സദസ്സിൽ സംസാരിക്കുകയായിരുന്നു പി വത്സല.

വർഗീയതയേയും ചാതുർവർണ്യ മൂല്യങ്ങളുടെ പുനരുജ്ജീവനത്തേയും എതിർത്ത് തോൽപ്പിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ട് സാംസ്ക്കാരിക സദസ്സ് നടന്നത്. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ടൗൺഹാളിൽ നടന്ന നവോത്ഥാനമൂല്യ സംരക്ഷണ സമിതി രൂപീകരണ യോഗത്തില്‍ സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ നിരവധിപേര്‍ പങ്കെടുത്തു.

ആചാരങ്ങളുടെ പേരില്‍ കേരളത്തെ പിന്നോട്ട് നടത്തരുതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.   യോഗം ഉദ്ഘാടനം ചെയ്യേണ്ട എം ടി വാസുദേവന്‍ നായര്‍ ശരീരിക അവശത ക കാരണം എത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി അംഗീകരിച്ചേ പറ്റൂ എന്ന് എഴുത്തുകാരി പി വത്സല പറഞ്ഞു. എവിടെയായാലും സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും   പി വത്സല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News