ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് ദുബായില്‍ മലയാളി യുവാവിനെ കുടുക്കി;  അന്‍പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി

ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് ദുബായില്‍ മലയാളി യുവാവിനെ കുടുക്കിയ ബാങ്കിംഗ് സ്ഥാപനം അന്‍പതിനായിരം ദിര്‍ഹം നഷ്ട പരിഹാരം നല്കാന്‍ വിധിച്ച പ്രാഥമിക കോടതിയുടെ വിധി അപ്പീല്‍ കോടതി ശരി വെച്ചു.

കോഴിക്കോട് സ്വദേശി അജിത്തിനെതിരെയാണ് കൊടുക്കാനില്ലാത്ത പണത്തിനു വേണ്ടി ബാങ്കിംഗ് സ്ഥാപനം
കേസ് നല്‍കിയത്. ദുബായില്‍ നിന്ന് പിന്നീട് സൌദിയിലെ ജോലി മാറി പോയ അജിത്‌ ദുബായില്‍ നിന്ന് പോകുന്നതിനു മുന്‍പ് തന്നെ തന്റെ ക്രെഡിറ്റ്‌ കാര്‍ഡിലെ മുഴുവന്‍ തുകയും അടച്ചു തീര്‍ത്തിരുന്നു.

എന്നാല്‍ എട്ടു ദിര്‍ഹം കൂടി അടച്ചു തീര്‍ക്കാന്‍ ഉണ്ടായിരുന്നു എന്ന് കേസ് നല്‍കിയതിന്റെ പേരില്‍ അജിത്തിനെ
ദുബായ് വഴി യാത്ര ചെയ്യുമ്പോള്‍ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയ അജിത്‌ തന്നെ മാനസികായി പീഡിപ്പിക്കുകയും നാണം കെടുത്തുകയും ചെയ്ത ബാങ്കിംഗ് സ്ഥാപനത്തിനെതിരെ കേസ് നല്‍കുകയായിരുന്നു.

ദുബായിലെ അഭിഭാഷകനായ ഷംസുദീന്‍ കരുനാഗപ്പള്ളി മുഖേന അജിത്‌ നഷ്ട പരിഹാരത്തിനായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അനുകൂലമായ വിധിയുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel