കേരള പുനര്‍നിര്‍മാണം; പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

റീബില്‍ഡ് കേരളയുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ പഠനം നടത്തി തയ്യാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

മൂന്ന് ജില്ലകളിലെയും മുഴുവന്‍ ദുരന്തമേഖലകളും സന്ദര്‍ശിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഐ.ഐ.എ കോഴിക്കോട് ചാപ്റ്റര്‍, ലെന്‍സ്‌ഫെഡ്, റെന്‍സ്‌ഫെഡ്, എന്‍.ഐ.ടി കോഴിക്കോട്, വീ ഫോര്‍ വയനാട്, ഡി ജീ കോളേജ് ഓഫ് ആര്‍കിടെക്ചര്‍ തുടങ്ങിയ വിവിധ വിദഗ്ധ കൂട്ടായ്മകളേയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് ജില്ലാ നഗരാസൂത്രണ കാര്യാലയങ്ങളാണ് പഠനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News