തൃശൂരില്‍ ഐപിഎസ് വേഷമിട്ട ഇരുപത്തിയൊന്നുകാരൻ തട്ടിയത് ലക്ഷങ്ങള്‍; പൊലീസ് ഞെട്ടലില്‍

തൃശൂർ ഐജിയ്ക്ക് പകരം വന്ന പുതിയ ഐജിയായ R. ബാനു കൃഷ്ണ ഐപിഎസ് ആണെന്ന് തെറ്റിധരിപ്പിച്ച് തളിക്കുണ്ട് സ്വദേശിനി ഡീന അന്തോനിയിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ 21 കാരൻ അറസ്റ്റിൽ.

ഡീനയുടെ സഹോദരന്‍ ബിന്റോക്ക് പോലിസിൽ CP0 യായി ജോലി വാങ്ങി കൊടുക്കമെന്ന് പറഞ്ഞാണ് 5 ലക്ഷം രൂപ കവർന്നത്.  ചേർപ്പ് ഇഞ്ചമുടിയിൽ കുന്നത്തുള്ളി ഹൗസിൽ സന്തോഷിന്റെ മകൻ മിഥുൻ ആണ് അറസ്റ്റിലായത്.

ഇയാൾ സ്ഥിരമായി സഞ്ചരിക്കുന്നത് പോലീസ്‌വാഹനത്തോട് സാദൃശ്യമുള്ള KL. O8 AT 5993 എന്ന നമ്പറിലുള്ള ബൊലോറ ആണ്. ഈ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ വാഹനത്തിൽ നിന്ന് എയർ പിസ്റ്റൾ ,ബീക്കൺ ലൈറ്റ് ,പോലിസ് സ്റ്റിക്കർ എന്നിവ കണ്ടെത്തി.കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News