നെയ്യാറ്റിന്‍കരയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മെടുമങ്ങാട് ASP സുജിത്ത് ദാസിനാണ് അന്വേഷണ ചുമതല.ഹരികുമാറിനെ തൽസ്ഥാനത്ത് നിന്നും സസ്പെന്‍റ് ചെയ്തു.

സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഗൗരവമുള്ള സംഭവമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സംഭവത്തിന് പിന്നാലെ ഒ‍‍ളിവിൽ പോയ ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.

ക‍ഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സനൽകുമാർ എന്ന യുവാവും DySP ബി.ഹരിമകുമാറും വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ വാഹനമിടിച്ച് മരിച്ചത് . വാക്ക് തർക്കത്തിനിടെ സനലിനെ നെയ്യാറ്റിൻക്കര DySP പിടിച്ചുതള്ളിയെന്നും തുടർന്ന് വാഹനമിടിച്ച്‌ മരിക്കുകയായിരുന്നുവെന്നുമാണ് കേസ്.

സംഭവത്തിൽ ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തു. ഒപ്പം സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്തു. സനൽകുമാറിനെ മനപ്പൂർവ്വം തള്ളിയിടുകയായിരുന്നുവെന്ന്‌ നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ഡിവൈഎസ്‌പി ഒളിവിലാണ്‌. സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഗൗരവമുള്ള സംഭവമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

ഡി വൈ എസ് പി ഉള്‍പ്പെട്ട കേസ് ആയതിനാല്‍ നെടുമങ്ങാട് എ എസ് പി സുജിത്ത് ദാസിന് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. ഹരികുമാറിനെ കണ്ടെത്താനുള്ള നടപടി ഉൗർജ്ജിതപ്പെടുത്തിയതായി റുറൽ എസ്.പി പി.അശോക്കുമാർ പറഞ്ഞു

നെയ്യാറ്റിൻകര കാവുവിള കൊടങ്ങാവിള സ്വദേശിയാണ്‌ സനൽകുമാർ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നെയ്യാറ്റിൻക്കരയിലെത്തിച്ച് പ്രതിഷേധിക്കാനാണ് നാട്ടുക്കാരുടെ തീരുമാനം.