പതിനെട്ടാംപടിയിലെ ആചാരങ്ങളെ കുറിച്ച് തനിക്കറിയില്ലെന്ന് ‘ആചാര സംരക്ഷകന്‍’ പിഎസ് ശ്രീധരന്‍ പിള്ള; നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പഠിച്ച് നാളെ പറയാം

പതിനെട്ടാം പടിയിലെ ആചാരങ്ങളെ കുറിച്ച് അറിയില്ലെന്ന് ആചാര സംരക്ഷകന്‍ പിഎസ് ശ്രീധരന്‍പിള്ള.

പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി എത്തിയതും പ്രസംഗം നടത്തിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോ‍ഴാണ് പതിനെട്ടാം പടിയിലെ ആചാരങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും

നിങ്ങള്‍ക്ക് അത്യാവശ്യമാണെങ്കില്‍ പഠിച്ച് നാളെ പറഞ്ഞ് തരാം എന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചത്.

നാ‍ഴികയ്ക്ക് നാല്‍പ്പത് വട്ടം ആചാര സംരക്ഷണം എന്ന് പറഞ്ഞ് നാട്ടിലാകെ കോടതി വിധിയുടെ ലംഘനത്തിനും സന്നിധാനത്താകെ അക്രമം അ‍ഴിച്ച് വിടാന്‍ ഉള്‍പ്പെടെയുള്ള ആഹ്വാനവും നടത്തുന്ന സംഘത്തിന് നേതൃത്വം കൊടുക്കുന്നവര്‍ ആചാരങ്ങളെ കുറിച്ച് തനിക്കറിയില്ലെന്ന് തുറന്ന് പറയുന്നു.

ആചാര സംരക്ഷണത്തിന്‍റെ പേരില്‍ കേരളത്തില്‍ സംഘപരിവാരം അ‍ഴിച്ചുവിടുന്ന അക്രമങ്ങളിലെ സത്യാവസ്ഥയാണ് ഇതോടെ വെളിവാകുന്നത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here