അക്രമം പുറത്തുവന്നപ്പോള്‍ ശബരിമല തീര്‍ഥാടകനെ ഡിവൈഎഫ്എെക്കാരനാക്കി സംഘപരിവാര്‍ പ്രചാരണം

ശബരിമലയില്‍ സംഘപരിവാരം അ‍ഴിഞ്ഞാടിയത് ദൃശ്യങ്ങള്‍ സഹിതം പുറത്തായതിന് പിന്നാലെ അക്രമത്തില്‍ പരിക്കേറ്റ ഭക്തനെ ഡിവൈഎഫ്എെക്കാരനാക്കി സംഘപരിവാര്‍ പ്രചാരണം.

ഇന്ന് രാവിലെ 52 വയസുള്ള അമ്മയ്ക്കൊപ്പം ജ്യേഷ്ഠന്‍റെ മകന് ചോറൂണിന് വേണ്ടി ശബരിമലയിലെത്തിയ മൃദുല്‍ എന്ന ചെറുപ്പക്കാരനെയും അമ്മയും ജ്യേഷ്ഠന്‍റെ കുഞ്ഞും ഉള്‍പ്പെടെയുള്ള കുടുംബത്തെയാണ് സംഘപരിവാരം കറുപ്പുടുത്ത് ഭക്തരുടെ വേഷത്തില്‍ സംഘടിച്ച് അക്തമിച്ചത്.

അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി നേരത്തെ പുറത്തുവിട്ടിരുന്നു. അക്രമികളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തായ പുറത്തായ അവസരത്തിലാണ് കുപ്രചാരണവുമായി സംഘപരിവാരം രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News