കലാപത്തിന് കോപ്പ് കൂട്ടി കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ന്‍റെ കൊടും ക്രിമിനൽ സംഘം സന്നിധാനത്ത്; ചക്കി സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലെത്തിയത്

കലാപത്തിന് കോപ്പ് കൂട്ടി കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ന്‍റെ കൊടും ക്രിമിനൽ സംഘം സന്നിധാനത്ത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ചക്കി സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലെത്തിയത്. വൽസൻ തില്ലങ്കേരിയുടെ നിർദ്ദേശ പ്രകാരമാണ് ഇവർ സന്നിധാനത്തെത്തിയത് .

ആർ എസ് എസ് നേതാവ് വൽസൻ തില്ലങ്കേരിക്കൊപ്പമാണ് കണ്ണൂരിൽ നിന്നുള്ള കൊടും ക്രിമിനൽ സംഘം സന്നിധാനത്തെത്തിയത് . കലാപം ഉണ്ടാക്കനുള്ള നീക്കത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത ക്രിമിനലുകളെ ശബരിമലയിലേക്കെത്തിച്ചത്.

പുത്തൻ കണ്ടം ക്വട്ടേഷൻ സംഘാംഗം ചക്കി സൂരജ് ഉൾപ്പെടെയുള്ള ക്രിമിനലുകൾ വൽസൻ തില്ലങ്കേരിക്കൊപ്പമുള്ള ദൃശ്യങ്ങൾ പീപ്പിളിന് ലഭിച്ചു.

കൊലപാതകശ്രമം ഉൾപ്പെടെയുള്ള പത്തിലധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ചക്കി സൂരജ് . സിപിഎെഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞ് തകർക്കുകയും,

ഓഫീസ് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ചക്കി സൂരജ് . വണ്ടിയില ഓഫീസ് രണ്ട് തവണ തകർത്ത കേസിലും , തലമുണ്ടയിലെ ഉത്തമന്റെ വീടാക്രമിച്ച കേസിലും പ്രതിയാണ്.

കണ്ണുരിനകത്തും പുറത്തും നടന്ന നിരവധികൊലപാതകങ്ങളിലും ചക്കി സൂരജിന് പങ്കുണ്ടെന്ന് സംശയമുണ്ട്. ശബരിമലയിൽ ചോറൂണിനെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ചതും ചക്കി സൂരജിന്‍റെ ഗുണ്ടകളാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News