യാക്കൂബ് വധ ഗൂഡാലോചന കേസ് പ്രതി ശബരിമലയിലെത്തിയതെന്തിന്?; നഷ്ടപ്പെട്ട മേല്‍ക്കൈ വീണ്ടെടുക്കാന്‍ അക്രമമാണോ ലക്ഷ്യം?

ശബരിമല വിധി വന്നതിന് ശേഷം പല രീതിയില്‍ പ്രതിഷേധങ്ങള്‍ നടന്നു. ആദ്യഘട്ടങ്ങളില്‍ ഈ സമരത്തില്‍ ഉണ്ടായ മേല്‍ക്കൈ നഷ്ടപ്പെട്ടു എന്ന കൃത്യമായ ബോധ്യത്തില്‍ നിന്നാണ്

ശബരിമലയില്‍ മനപ്പൂര്‍വം കലാപമുണ്ടാക്കാന്‍ ഇതുവരെ സമരരംഗത്ത് പരസ്യമായി രംഗത്തെത്താതിരുന്ന കുപ്രസിദ്ധ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നുള്ള അക്രമിം സംഘത്തെ ശബരിമലയില്‍ സംഘപരിവാരം എത്തിച്ചത്.

നട അടക്കുന്നതിന് മുന്നെ പൊലീസിനെതിരെ പരമാവധി പ്രകോപനം സൃഷിക്കുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം. ആചാര സംരക്ഷകരുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ തെരുവുകളില്‍ നടന്ന നാമജപ ഘോഷയാത്രയിലൂടെയാണ് തുടക്കം ഭക്തരെ മറയാക്കി സംഘപരിവാരം നാമജപ ഘോഷയാത്രയ്ക്കിടെ ഒറ്റ തിരിഞ്ഞ അക്രമങ്ങള്‍ അ‍ഴിച്ചുവിടാന്‍ ശ്രമിച്ചു.

മാസ പൂജയ്ക്കായി നട തുറന്ന അവസരത്തില്‍ പമ്പയിലും സന്നിധാനത്തും തടിച്ച് കൂടിയവരുടെ മറവില്‍ സംഘപരിവാര്‍ സംഘം പൊലീസിനെതിരെ വ്യാപകമായ അക്രമം അ‍ഴിച്ചുവിട്ടും പൊതുസമൂഹം അക്രമത്തെ ചോദ്യം ചെയ്ത് തുടങ്ങിയപ്പോള്‍ അതുവരെ സമരത്തിന് നേതൃത്വം കൊടുക്കുന്നവരെന്ന് വീരവാദം പറഞ്ഞ സംഘപരിവാര സംഘടനകള്‍ പതിയെ പിന്‍വലിഞ്ഞ് തുടങ്ങി.

അക്രമം നടത്തിയവര്‍ ഭക്തര്‍ തന്നെയാണെന്നും സംഘപരിവാര്‍ സംഘടനകള്‍ നിലയ്ക്കലില്‍ സമരം നടത്തിയിട്ടില്ലെന്ന വാദം നിരത്തി പ്രതിരോധിച്ചു.

16,17 തിയ്യതികളില്‍ നടന്ന അക്രമങ്ങളില്‍ പൊലീസ് നടപടി ശക്തമാക്കിയതോടെ അറസ്റ്റിലായവരില്‍ മിക്കവാറും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതോടെ പൊതുസമൂഹത്തില്‍ പൊലീസ് നടപടിയെ ഹിന്ദുവേട്ടയായി ചിത്രീകരിക്കാന്‍ ശ്രമം നടത്തി അതിന്‍റെ ഉദാഹരണമായിരുന്നു അപകടത്തില്‍ മരിച്ച ശിവദാസന്‍റെ മരണം പൊലീസ് നടപടിയിലാണെന്ന് പറഞ്ഞ് നടത്തിയ ഹര്‍ത്താല്‍ ഉള്‍പ്പെടെ.

ഭക്തിയെ മറയാക്കി സംഘപരിവാര്‍ ലക്ഷ്യം വച്ച രാഷ്ട്രീയം ശ്രീധരന്‍പിള്ളയുടെ പ്രസംഗം കൂടെ പുറത്തുവന്ന അവസ്ഥയില്‍ സമരത്തിലെ മേല്‍ക്കൈ വീണ്ടെടുക്കാന്‍ സന്നിധാനത്ത് അക്രമം നടത്തുക എന്നത് മാത്രമാണ് ഇനിയുള്ള മാര്‍ഗമെന്ന തിരിച്ചറിവില്‍ നിന്നാണ് മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെ അക്രമത്തിനും ഗൂഡാലേചനയ്ക്കും നേതൃത്വം നല്‍കിയവരെ ശബരിമലയിലേക്ക് എത്തിക്കുകവ‍ഴി സംഘപരിവാരം ലക്ഷ്യം വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News