‘ആചാരം ലംഘിച്ചവന്‍റെ മൂന്ന് തലമുറ ഗുണം പിടിക്കാതെ പോട്ടെ’; വത്സന്‍ തില്ലങ്കേരിയുടെ ആചാര ലംഘനത്തിനൊപ്പം ചര്‍ച്ചയായി ബിജെപി നേതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ശബരിമലയില്‍ ആചാര സംരക്ഷകരെന്ന വ്യാജേന അക്രമത്തിന് കോപ്പുകൂട്ടുന്നവരുടെ കൂടുതല്‍ കള്ളത്തരങ്ങള്‍ വെളിയില്‍ വരുന്നതിനോടൊപ്പം സ്വന്തം കൂട്ടത്തില്‍പെട്ടവരെ പരോക്ഷമായി താക്കീത് നല്‍കി ബിജെപി നേതാവ് കെപി ശശികല.

ശബരിമലയിലേയും പതിനെട്ടാം പടിയിലേയുമൊക്കെ ആചാരം സംരക്ഷിക്കാനെന്ന വ്യാജേന ശബരിമലയില്‍ തമ്പടിക്കുന്ന സംഘപരിവാര്‍ നേതാക്കളും അനുഭാവികളും തുടര്‍ച്ചയായി ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുമ്പോ‍ഴാണ് സംഘപരിവാര്‍ സംഘടനയുടെ നേതാവ് കെപി ശശികല ഇത്തരത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പിട്ടത്.

ശബരിമലയില്‍ ആചാര ലംഘനം നടത്തുന്നവനും അവന്‍റെ കുടുംബവും മൂന്ന് തലമുറയും ഗുണം പിടിക്കാതെ പോവട്ടെ എന്നാണ് ശശികലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയതും പതിനെട്ടാം പടി പ്രസംഗ സ്ഥലമാക്കിയതും സംഘപരിവാര്‍ കൂട്ടത്തില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.

പതിനെട്ടാം പടിയിലെ ആചാര ലംഘനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പതിനെട്ടാം പടിയിലെ ആചാരങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും വേണമെങ്കില്‍ പഠിച്ച് പറയാം എന്ന രീതിയില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടിന്‍റെ പ്രതികരണവും ചര്‍ച്ചയാവുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News