ശബരിമലയിൽ കലാപത്തിന് കോപ്പ് കൂട്ടാൻ ആര്‍എസ്എസ് നേതാവ് വത്സന്‍തില്ലങ്കേരി എത്തിയത് തലശേരി കോടതിയിലെ കൊലക്കേസ് വിചാരണക്കിടെ

ശബരിമലയിൽ കലാപത്തിന് കോപ്പ് കൂട്ടാൻ ആര്‍എസ്എസ് നേതാവ് വത്സന്‍തില്ലങ്കേരി എത്തിയത് തലശേരി കോടതിയിലെ കൊലക്കേസ് വിചാരണക്കിടെയെന്ന് തെളിഞ്ഞു.

സി പി ഐ എം പ്രവര്‍ത്തകന്‍ പുന്നാട് കോട്ടത്തെക്കുന്ന് യാക്കൂബ് വധകേസില്‍ തലശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (രണ്ട്) മുമ്പാകെ വിചാരണ നേരിടുന്ന പ്രതിയാണ് വത്സന്‍.

നവംബര്‍ ഒന്നിനാണ് കേസില്‍ ഒടുവില്‍ വിചാരണയുണ്ടായത്. അന്ന് വത്സന്‍ തില്ലങ്കേരി ഹാജരാവാതെ അവധിയെടുത്തിരുന്നു. ഇവിടെ നിന്നാണ് സുപ്രിംകോടതിവിധിക്കെതിരായ സമരത്തിന് സ്വാമിവേഷത്തില്‍ സന്നിധാനത്തെത്തിയത്.

കൊലക്കേസ് പ്രതിയായ വത്സന്‍തില്ലങ്കേരിക്കൊപ്പം കണ്ണൂര്‍ ജില്ലയില്‍ നിന്ന് അക്രമപരിശീലനം നേടിയ വലിയൊരു സംഘവും സ്വാമിവേഷത്തില്‍ ശബരിമല സന്നിധാനത്തെത്തിയിരുന്നു.

അമ്പത്തിരണ്ട് വയസ് പിന്നിട്ട തൃശൂര്‍ സ്വദേശികളായ അമ്മമാരെ ശബരിമല സന്നിധാനത്തിന് മുന്നില്‍ ആക്രമിച്ചതും ഈ സംഘമായിരുന്നു.

വത്സന്‍ അഭ്യര്‍ഥിച്ചപ്പോഴാണ് അക്രമികള്‍ പിന്നോട്ട്‌പോയതെന്നതില്‍ നിന്ന് വത്സന്റെ നിയന്ത്രണത്തിലുള്ളസംഘമാണിതെന്നും വ്യക്തമായിരിക്കുകയാണ് .

ശബരിമലയിലെ ഓരോ കാര്യങ്ങളും ക്രിമിനല്‍സംഘം നിര്‍വഹിച്ചത് വൽസൻ തില്ലങ്കേരിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ഇരുമുടികെട്ടില്ലാതെ ആചാരംലംഘിച്ച് പതിനെട്ടാംപടി കയറിയ വത്സന്റ നടപടിയും വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here