കുഞ്ഞിന്‍റെ ചോറൂണിന് വന്നതാണെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല; വിശ്വാസത്തിന്‍റെ പേരില്‍ ഇങ്ങനെയൊന്നും ചെയ്യരുതെന്ന് മൃദുല്‍

ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോള്‍ കുഞ്ഞിന്റെ ചോറൂണിനായി എത്തിയ അമ്പത് വയസ്സുകഴിഞ്ഞ സ്ത്രീയെ പോലും തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സാഹചര്യം സന്നിധാനത്തുണ്ടായി.

അവര്‍ക്കൊപ്പം എത്തിയ മൃദുൽ എന്ന യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം ആയിരുന്നു. കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് തൃശൂര്‍ ലാലൂരില്‍ നിന്നുള്ള കുടുംബം ശബരിമലയില്‍ എത്തിയത്.

ഇവര്‍ക്കൊപ്പം ഉണ്ടായ സ്ത്രീയ്ക്കും യുവാവിനും ആണ് അയ്യപ്പ ഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അക്രമികളിൽ നിന്ന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഇയാളുടെ ഷര്‍ട്ട് വലിച്ചുകീറുകയും മുണ്ട് വലിച്ചൂരുകയും ചെയ്ത അക്രമികൾ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു മൃദുലിനെ.

കുഞ്ഞിന് ചോറ് കൊടുക്കാന്‍ വേണ്ടി വന്നതാണ് എന്ന് പറഞ്ഞിട്ടും അക്രമിസംഘം കേട്ടില്ലെന്നും മൃദുല്‍ പറയുന്നുണ്ട്. അയ്യപ്പ വിശ്വാസിയായ തനിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനമാണെന്നും താനും കുടുംബവും കടുത്ത മാനസിക പിരിമുറുക്കത്തിൽ ആണെന്നും

പലരിൽ നിന്നും സുരക്ഷ ഭീക്ഷണി ഉണ്ടെന്നും കേരളീയ പൊതു സമൂഹത്തിന്റെയും കേരളത്തിലെ മുഴുവൻ വിശ്വാസികളുടെയും പിന്തുണയും തങ്ങൾക്ക് വേണമെന്നും മൃദുൽ പീപ്പിൾ ടിവിയോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here