മറയൂര്‍-കാന്തല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പരിേക്കറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മറയൂര്‍-കാന്തല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പരിേക്കറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ഞായറാഴ്ച വൈകുേന്നരം ഏഴുമണിയോടെയാണ് കീഴാന്തൂര്‍ ശിവാബന്തി ഭാഗത്ത് കെട്ടിടനിര്‍മാണ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

കെട്ടിട നിര്‍മാണത്തിനെത്തിയ അസം സ്വദേശികള്‍ തമ്മിലാണ് തര്‍ക്കം ഉണ്ടായത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രണവ് എന്ന 27 കാരന് പരിക്കേറ്റു.

കൂടെയുണ്ടായിരുന്ന രണ്ട്‌ പേര്‍ ചേര്‍ന്ന് പ്രണവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പ്രതികളെയും ക‍ഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അമൃത് സര്‍ക്കാര്‍, ദംബ എന്നിവര്‍ പയസ് നഗര്‍ ഭാഗത്ത് വച്ചാണ് അറസ്റ്റിലായത്.

മറയൂര്‍ സബ്ഇ ന്‍സ്‌പെക്ടര്‍ ജി അജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ബാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജീഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘം കോയമ്പത്തൂരിലെത്തി പ്രണവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News