വത്സന്‍ തില്ലങ്കേരി ആചാര സംരക്ഷകനല്ല മലബാറിലെ ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയത്തിന്‍റെ തലച്ചോറ് ?

ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതൃത്വത്തിലുള്ള അക്രമി സംഘം ശബരിമല ഉള്‍പ്പെടെ ആരാധനാലയത്തിന്‍റെ പരിസരത്താകെ നടത്തിയത് ആചാരവും ഭക്തിയും തൊട്ട് തീണ്ടിയിട്ടില്ലാത്ത പ്രവൃത്തികള്‍.

വിധിയുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങളിലെ മേല്‍ക്കൈ നഷ്ടപ്പെട്ടതോടെ അക്രമം നടത്തിയും പൊലീസിനെ പ്രകോപിപ്പിച്ചും സന്നിധാനത്തെ ക്രമസമാധാനം തകര്‍ത്ത്

ഹിന്ദുവേട്ടയെന്ന വികാരം ഉയര്‍ത്തിവിട്ട് ജനങ്ങളെ കൂടെ നിര്‍ത്തുക എന്ന രാഷ്ട്രീയത്തിന്‍റെ തെളിവാണ് സമരം തുടങ്ങി ഇന്ന് വരെ പരസ്യമായ സമരരംഗത്തോ പ്രതികരണത്തിനോ മുതിരാതിരുന്ന വത്സന്‍ തില്ലങ്കേരിയെപ്പോലുള്ള കൊലപാതക രാഷ്ട്രീയത്തിന്‍റെ പ്രയോക്തവും വക്താവുമായ കുപ്രസിദ്ധനായ സംഘപരിവാര്‍ നേതാവിനെ ശബരിമലയിലെത്തിക്കുക വ‍ഴി കലാപം തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യം വച്ചതെന്ന് വ്യക്തമാകുന്നു.

കണ്ണൂരിന്‍റെ മലയോര മേഘലയില്‍ കൊലപാതകത്തിന്‍റെ വിത്ത് പാകിയതില്‍ ഈ സംഘപരിവാര്‍ നേതാവിന് പങ്കുണ്ടെന്ന് കൂട്ടത്തിലുള്ളവര്‍ തന്നെ പറയുന്നു.

നിലവില്‍ സിപിഎെഎം പ്രവര്‍ത്തകന്‍ യാക്കൂബ് വധക്കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ്. കണ്ണൂരിന്‍റെ മലബാര്‍ മേഖലയുടെ സമാധാനം നഷ്ടപ്പെടുത്തിയ പുന്നാട് കലാപത്തിലേക്ക് നയിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിനികുമാര്‍ കൊലപാതകമാണ്.

ഈ കൊലപാതകത്തിലേക്ക് നയിച്ചതാവട്ടെ പുന്നാട്ടെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് വധമായിരുന്നു. മുഹമ്മദ് വധത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഉണ്ണി (ബിജു), വിനീഷ്, പത്മജന്‍ എന്നിവര്‍ വത്സന്‍ തില്ലങ്കേരിയുടെ അയല്‍ വാസിയും സന്തത സഹചാരിയുമാണ്.

വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ ആര്‍എസ്എസിന്‍റെ ഉന്നത നേതൃത്വം ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഒ‍ഴിവാക്കപ്പെടുകയായിരുന്നു.

ഇതോടെ എന്‍ഡിഎഫുമായുള്ള വിലപേശലിന് ആര്‍എസ്എസ് നേതൃത്വം അശ്വിനി കുമാറിന്‍റെ കൊലപാതകത്തെ ഉപയോഗിച്ചുവെന്ന് കൂട്ടത്തിലുള്ളവര്‍ തന്നെ ശബ്ദമുയര്‍ത്തി തുടങ്ങി അശ്വിനി കുമാറിനൊപ്പം രാഷ്ട്രീയത്തിലുണ്ടായിരുന്ന പലരും ഇന്ന് നിശബ്ദരാണ്.

തില്ലങ്കേരിയിലെ സിപിഎെഎം പ്രവര്‍ത്തകന്‍ ബിജൂട്ടി എന്ന വിജയനെ 2001 ലെ തിരഞ്ഞെടുപ്പ് വേളയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ക‍ഴിയുന്ന ഹരിഹരന്‍, സുധി, ബിജു, എന്നിവരും ഇയാളുടെ ആജ്ഞാനുവര്‍ത്തികള്‍ തന്നെ.

മലബാറിലെ ആര്‍എസ്എസ് കൊലപാതകത്തിന്‍റെയെല്ലാം മുഖ്യ ആസൂത്രകനായ ഇയാള്‍ യാക്കൂബ് വധത്തില്‍ മാത്രമാണ് നിയമത്തിന് മുന്നില്‍ കുടുങ്ങുന്നത് നേരത്തെ മുഹമ്മദ് വധക്കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ ക‍ഴിഞ്ഞുവെങ്കിലും പിന്നീട് ഒ‍ഴിവാക്കുകയായിരുന്നു.

ഇത്തരത്തില്‍ കൊലപാതക രാഷ്ട്രീയത്തിന്‍റെ പ്രയോക്താവായ ഒരാളെ ഭക്തനെന്ന വ്യാജേന ശബരിമലയിലെത്തിക്കുക വ‍ഴി സംഘപരിവാരം ലക്ഷ്യം വച്ചത് കലാപം തന്നെയാണെന്നും പൊലീസിന്‍റെ സംയമനത്തോടെയുള്ള ഇടപെടലാണ് ഈ കലാപ നീക്കത്തെ പരാജയപ്പെടുത്തിയതെന്നും വ്യക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News