ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ടീം യുവന്‍റസ് ക്രിസ്റ്റ്യാനോയുടെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ ഇന്നു പന്തു തട്ടുമ്പോൾ മുൻ ക്ലബ് യുവെന്‍റസിനെതിരെ ഗോളടിക്കാൻ കോപ്പുകൂട്ടി പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലുണ്ടാകും.
രണ്ട് ആഴ്ച മുൻപ് യുനൈറ്റഡിന്‍റെ തട്ടകമായ ഓൾഡ് ട്രാഫഡിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പൗലോ ഡിബാലയുടെ ഗോളിൽ 1–0നു യുവെന്‍റസാണ് വിജയം കണ്ടത്.
സ്വന്തം തട്ടകത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് മാഞ്ചസ്റ്ററിന്‍റെ ശ്രമം. ഇന്നു ജയിച്ചാൽ തുടർച്ചയായി നാലാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യൻമാരായി യുവെന്‍റസിനു പ്രീ ക്വാർട്ടർ സ്ഥാനം ഉറപ്പിക്കാം. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്കു കടക്കാൻ യുണൈറ്റഡിനു സമനിലയെങ്കിലും അനിവാര്യമാണ്.
മറ്റ് മത്സരങ്ങളില്‍ കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ ബൂട്ട് കെട്ടിയ റയല്‍ മാഡ്രിഡ് ഇന്ന് വിക്‌ടോറിയ പ്ലാസാനെയും സി.എസ്.കെ.എ. മോസ്‌കോ, എ.എസ്. റോമയെയും വലന്‍സിയ യങ് ബോയ്‌സിനെയും മാഞ്ചസ്‌റ്റര്‍ സിറ്റി ഷാക്‌തര്‍ ഡോണറ്റ്‌ക്സിനെയും ഒളിമ്പിക് ലിയോണ്‍ ഹോഫനീമിനെയും നേരിടും.

Get real time update about this post categories directly on your device, subscribe now.