ദീപാവലി ദിനത്തില്‍ മദ്യപിച്ച് ലക്കു കെട്ട് യുവാവ് ചെയ്തത് ഇതാണ്

മദ്യപിച്ച് ലക്ക് കെട്ട യുവാവ് പതിനെട്ടോളം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലായിരുന്നു സംഭവം .. മദ്യലഹരിയില്‍ ലക്ക് കെട്ട് വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച യുവാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ദീപാവലി ദിനമായ ഇന്നലെ മദന്‍ഗിരിലാണ് സംഭവം ഉണ്ടായത്. ഇന്ധന പൈപ്പ് തുറന്നശേഷം വാഹനങ്ങള്‍ ഓരോന്നായി യുവാവ് തീയിടുകയായയിരുന്നു. ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

ഇന്ധനം ഒഴുകിയ എട്ട് മോട്ടര്‍ബൈക്കുകള്‍ യുവാവ് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തി നശിപ്പിക്കുകയായിരുന്നു. ബൈക്കുകള്‍ക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും തീപടര്‍ന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളും രണ്ട് കാറും പൂര്‍ണമായും കത്തി നശിച്ചു. ആറ് മോട്ടോര്‍സൈക്കിളുകളും രണ്ട് കാറുകളും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News